കാക്കനാട്-ഫോർട്ട് കൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന അൽഫിസ എന്ന സ്വകാര്യ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി. മത്സരയോട്ടത്തിനിടെ മറ്റൊരു ബസിനെ അമിതവേഗത്തിൽ മറികടന്ന് അപകടമുണ്ടാക്കിയതിനെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി. മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ, അപകടമുണ്ടാക്കിയ ബസിന് വേഗപ്പൂട്ടില്ലെന്നും, ഗിയർ ലിവർ തകരാറിലായിരുന്നു എന്നും കണ്ടെത്തി. ഇതേത്തുടർന്നാണ് എറണാകുളം ആർടിഒ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കിയത്.
മത്സരയോട്ടം; സ്വകാര്യ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി

