ഇസ്രായേലിൽ ഇന്ത്യക്കാർക്ക് നേരെ വംശീയ ആക്രമണം. ടെൽ അവീവിൽ നിന്ന് 50 കിലോമീറ്റർ അകലെ ഗാസയ്ക്ക് സമീപമുള്ള നഗരമായ ആഷ്‌കെലോണിലാണ് സംഭവം. പൊതു പാർക്കിൽ വച്ചാണ് അക്രമികൾ രണ്ട് ഇന്ത്യൻ യുവാക്കളെ ക്രൂരമായി മർദ്ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതില്‍ മൂന്ന് നാല് പേര്‍ ഇവരെ പിൻതുടരുന്നതും മർദ്ദിക്കുന്നതും കാണാം. ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന നിഗമനത്തിലാണ് അധികൃതര്‍. പ്രതികള്‍ വാട്ട്‌സ്ആപ്പിലൂടെ ആസൂത്രണം ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇസ്രായേലിൽ ഇന്ത്യക്കാർക്ക് നേരെ വംശീയ ആക്രമണം; ആസൂത്രണമെന്ന് സംശയം

