തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിൽ കേരള നിയമസഭ നാളെ പ്രമേയം പാസാക്കും. മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയം അവതരിപ്പിക്കും. എസ്‌ഐആർ സുതാര്യമായി നടപ്പാക്കണം എന്നാണ് സർക്കാരിന്റെ ആവശ്യം. തീവ്ര വോട്ടർപട്ടിക തിടുക്കപ്പെട്ട് നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന അവസര നഷ്ട്ടം അടക്കമുള്ള കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധവേണം അതിനപ്പുറം ഇക്കാര്യത്തിൽ ഒരു കൃത്രിമത്വവും ഇടപെടലും ഉണ്ടാകരുത് തുടങ്ങിയ കാര്യങ്ങളായിരിക്കും പ്രമേയത്തിൽ അവതരിപ്പിക്കുക.
2002‑ലെ പട്ടിക അടിസ്ഥാനമാക്കിയാണ് വോട്ടർപട്ടിക പുതുക്കുക. ഇതിന് മൂന്നുമാസം വേണ്ടിവരും. 2002‑ലെ പട്ടികയിലുള്ളവർ പേര് നിലനിർത്താൻ പുതിയതായി രേഖകൾ നൽകേണ്ട. 2002‑നുശേഷം പേരുചേർത്ത, 2025‑ലെ പട്ടികയിലുള്ളവർ കമ്മിഷൻ ആവശ്യപ്പെടുന്ന രേഖകളിൽ ഏതെങ്കിലുമൊന്ന് നൽകണം. ആധാർകാർഡും രേഖയായി പരിഗണിക്കും.

