റേഡിയോ ജോക്കി രാജേഷ് കൊലക്കേസിൽ രണ്ട് പ്രതികൾ കുറ്റക്കാര്‍. കേസില്‍ ഒമ്പത് പ്രതികളെ വെറുതേ വിട്ടു. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. പ്രതികളായ മുഹമ്മദ് സാലിഹ്, അപ്പുണ്ണി എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. 2018 മാര്‍ച്ച് 27നാണ് രാജേഷ് കൊല്ലപ്പെട്ടത്. കിളിമാനൂര്‍ മടവൂരിലെ റെക്കോഡിംഗ് സ്റ്റുഡിയോയിൽ വച്ചായിരുന്നു കൊലപാതകം നടന്നത്.
2018 മാർച്ച് 27നാണ് സംഭവം നടന്നത്. കിളിമാനൂർ മടവൂർ മെട്രാസ് റെക്കോഡിങ് സ്റ്റുഡിയോയിൽ അതിക്രമിച്ച് കയറി രജേഷിനെ മാരകായുധങ്ങൾ കൊണ്ട് വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. വിദേശത്ത് ജിംനേഷ്യം നടത്തുന്ന സത്താർ എന്നയാളിന്റെ ഭാര്യയും ഖത്തറിൽ റേഡിയോ ജോക്കിയായി ജോലി നോക്കി വന്ന രാജേഷും തമ്മിൽ പ്രണയത്തിലാവുകയും എതിർപ്പുകളെ അവഗണിച്ച് ബന്ധം തുടർന്നതുമാണ് ക്വട്ടേഷൻ കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് കേസ്. അബ്ദുൾ സത്താർ ഖത്തറിൽ സാമ്പത്തിക കുറ്റകൃത്യത്തിൽ ഉൾപ്പെട്ടതിനാൽ അവിടത്തെ കേസ് തീരാതെ ഇയാളെ ഇന്ത്യക്ക് കൈമാറാൻ കഴിയില്ല. അതിനാല്‍ നിലവിൽ ഇയാളെ കേരളാ പൊലീസ് കുറ്റപത്രത്തിലെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.
English Summary: Radio jockey Rajesh murder case: Two accused found guilty
You may also like this video