Site iconSite icon Janayugom Online

‘രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക ഉദ്ദേശ്യത്തോടെ സമീപിച്ചു, മെസേജ് അയക്കുന്നത് ടെലഗ്രാമിൽ ടൈമർ സെറ്റ് ചെയ്ത്; ദുരനുഭവം നേരിട്ട മറ്റാളുകളെയും അറിയാമെന്നും യുവതി

രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക ഉദ്ദേശ്യത്തോടെ സമീപിച്ചുവെന്ന ആരോപണവുമായി യുവതി. ആദ്യം വിവാഹാഭ്യര്‍ഥന നടത്തിയ രാഹുല്‍ പിന്നീട് അതില്‍ നിന്ന് പിന്മാറി. സമ്മര്‍ദം ചെലുത്തിയാല്‍ ആത്മഹത്യ ചെയ്യുമെന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മറുപടി. തന്നെപോലെ ദുരനുഭവം നേരിട്ട മറ്റാളുകളെയും അറിയാമെന്നും കേരളത്തിന് പുറത്തുള്ള യുവതി ആരോപിച്ചു.

 

ആദ്യം ഇന്‍സ്റ്റഗ്രാം വഴി മെസേജ് അയച്ചു. ശേഷം നമ്പര്‍ വാങ്ങി. പിന്നാലെ ടെലഗ്രാമിലൂടെ മെസേജ് അയക്കാന്‍ തുടങ്ങി. ടൈമര്‍ സെറ്റ് ചെയ്തായിരുന്നു മെസേജ് അയച്ചിരുന്നത്. ഇഷ്ടമായിരുന്നുവെന്ന് പറഞ്ഞു ശല്യപ്പെടുത്താൻ തുടങ്ങി. താല്‍പര്യമില്ലെന്ന് പറഞ്ഞപ്പോള്‍ വിവാഹം ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞു. പിന്നീട് ലൈംഗിക ഉദ്ദേശ്യത്തോടെ പലതവണ സംസാരിച്ചു. അശ്ലീല സന്ദേശങ്ങള്‍ അയച്ചു. ആദ്യം വിവാഹാഭ്യര്‍ത്ഥന നടത്തിയ രാഹുല്‍ പിന്നീട് അതില്‍ നിന്ന് പിന്മാറിയെന്നും പെണ്‍കുട്ടി പറഞ്ഞു.

Exit mobile version