Site iconSite icon Janayugom Online

എസ്ഐടി റഡാറിൽ കുടുങ്ങി രാഹുൽ മാങ്കൂട്ടത്തിൽ? കാർ നൽകിയ നടിക്കൊപ്പം ബംഗളൂരുവില്ലെന്ന് സൂചന

ബലാത്സംഗ കേസിലെ പ്രതി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ബംഗളൂരുവിലെന്ന് സൂചന. രാഹുലിന് രക്ഷപെടാൻ കാർ നൽകിയ നടിക്കൊപ്പമാണ് രാഹുലെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. എസ്ഐടിയുടെ റഡാറിൽ രാഹുൽ കുടുങ്ങിയെന്നാണ് സൂചന. രാഹുലിന് രക്ഷപ്പെടാൻ കാർ നൽകിയ സംഭവത്തിൽ സിനിമ നടിയിൽ നിന്നും കഴിഞ്ഞ ദിവസം എസ്ഐടി വിവരങ്ങൾ തേടിയിരുന്നു. എംഎ​ൽഎ പാ​ല​ക്കാ​ട്ടു​നി​ന്ന് മു​ങ്ങി​യ ചു​വ​ന്ന പോ​ളോ കാ​ർ സി​നി​മാ​ന​ടി​യു​ടേ​തു​ത​ന്നെ​യെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം സ്ഥി​രീ​ക​രി​ച്ചിരുന്നു. രാ​ഹു​ലിന്റെ ഭ​വ​ന​നി​ർ​മാ​ണ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ ന​ടി​യു​ടേ​താ​ണ് ചു​വ​ന്ന കാ​റെ​ന്നാ​ണ് കഴിഞ്ഞ ദിവസമാണ് പൊ​ലീസ് കണ്ടെത്തിയിരുന്നത്. ബംഗളൂരുവിലാണ് നടി ഉള്ളതെന്നും പൊലീസ് സ്ഥിരീകരിച്ചിരുന്നു. 

അതെ സമയം ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടയണമെന്ന ആവശ്യവുമായി പ്രതിഭാഗം ഉപഹർജി സമർപ്പിച്ചു. മുൻകൂർ ജാമ്യം പരിഗണിക്കുന്ന തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് ഹർജി നൽകിയത്. രാഹുലിന്റെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ കോടതിയിൽ വാദം തുടരുകയാണ്. രാഹുലിനെതിരായ പുതിയ പരാതിയിൽ അന്വേഷണ സംഘം കോടതിയിൽ എഫ്‌ഐആർ സമർപ്പിച്ചു. രാഹുലിനെതിരായ രണ്ടാമത്തെ എഫ്‌ഐആറാണിത്. രാഹുൽ സ്ഥിരം പ്രശ്‌നക്കാരനാണെന്ന് അന്വേഷണ സംഘം കോടതിയെ അറിയിക്കും.

Exit mobile version