രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി യൂത്ത് കോൺഗ്രസ് നേതാവും കെപിസിസി സംസ്കാര സാഹിതി ജനറൽ സെക്രട്ടറി എം എ ഷഹനാസ്. മഹിളാ കോൺഗ്രസിലെ അമ്മയുടെ പ്രായമുള്ളവരെ പോലും രാഹുൽ മാങ്കൂട്ടത്തിൽ വെറുതെ വിട്ടില്ലെന്ന് ഷഹനാസ് പറഞ്ഞു.
ഒട്ടേറെ അമ്മമാർക്ക് രാഹുലിൽ നിന്നും വരെ മോശം അനുഭവമുണ്ടായെന്നും ഷഹനാസ് പറഞ്ഞു. പലരും ഷാഫി പറമ്പിൽ എംപിയോട് പരാതി പറഞ്ഞെങ്കിലും പരിഹാസത്തോടെ തള്ളുകയായിരുന്നു. താൻ പറഞ്ഞത് കള്ളമാണെന്ന് ഷാഫി പറഞ്ഞാൽ തെളിവ് പുറത്ത് വിടുമെന്നും പാർട്ടി നടപടിയേയും സൈബറാക്രമണങ്ങളെയും ഭയപ്പെടുന്നില്ലെന്നും ഷഹനാസ് വ്യക്തമാക്കി.
മഹിളാ കോൺഗ്രസിലെ അമ്മയുടെ പ്രായമുള്ളവരെ പോലും രാഹുൽ മാങ്കൂട്ടത്തിൽ വെറുതെ വിട്ടില്ല; ഷാഫി പറമ്പിലിനെതിരെ തെളിവ് പുറത്തുവിടുമെന്നും യൂത്ത് കോൺഗ്രസ് വനിതാ നേതാവ്

