കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രാജ്യസഭയില്‍.
ബജറ്റില്‍ നിങ്ങള്‍ യുവ ജനതയ്ക്ക് എന്ത് നല്‍കിയെന്ന് രാഹുല്‍ ഗാന്ധി.2024ലെ കേന്ദ്ര ബജറ്റില്‍ 99% യുവജനങ്ങളും ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമുകള്‍ക്ക് യോഗ്യരല്ലെന്ന് രാഹുല്‍ പറഞ്ഞു.ഇന്ത്യ പിടിച്ചടക്കിയ ചക്രവ്യൂഹത്തിന് രണ്ട് ശക്തികളുണ്ട്.ഒന്നാമത്തെ ഘടകം സാമ്പത്തിക ശക്തിയും രണ്ടാമത്തേത് കേന്ദ്ര ഏജന്‍സികളും മൂന്നാമത്തേത് രാഷ്ട്രീയ സ്ഥാപനങ്ങളുമാണെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ 10 വര്‍ഷത്തിനിടെ 70 പേപ്പര്‍ ചോര്‍ച്ച കേസുകള്‍ രാജ്യത്തുണ്ടായെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.ഇപ്പോള്‍ ഇന്ത്യയില്‍ ഒരു ഭയത്തിന്റെ അന്തരീക്ഷമാണ്.ആ ഭയം രാജ്യത്തുടനീളം വ്യാപിച്ചിരിക്കുന്നു.ബി.ജെ.പി യില്‍ ഒരാള്‍ക്ക് മാത്രമേ പ്രധാനമന്ത്രിയാകാന്‍ കഴിയൂ എന്നതാണ് ആ പ്രശ്‌നം.ഒരു പക്ഷേ പ്രതിരോധ മന്ത്രി പ്രധാനമന്ത്രിയാല്‍ അത് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.അതാണ് ഭയം.ഈ ഭയം രാജ്യത്തുടനീളം വ്യാപിച്ചിരിക്കുന്നു.എന്ത്‌കൊണ്ടാണ് ഈ ഭയം ഇത്ര ആഴത്തില്‍ വ്യാപിക്കുന്നതെന്നുള്ള ചോദ്യം ഞാന്‍ എന്നോട് തന്നെ ചോദിക്കുകയാണ്.എന്ത്‌കൊണ്ടാണ് എന്റെ ബിജെപി സുഹൃത്തുക്കള്‍ ഭയപ്പെടുന്നത്,എന്ത്‌കൊണ്ടാണ് മന്ത്രിമാര്‍ ഭയപ്പെടുന്നത്,എന്ത്‌കൊണ്ടാണ് രാജ്യത്തെ കര്‍ഷകര്‍ ഭയപ്പെടുന്നതെന്നും രാഹുല്‍ ചോദിച്ചു.
എന്റെ അവസാന പ്രസംഗത്തില്‍ ഞാന്‍ ചില മതപരമായ ആശയങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു.ശിവന്റെ അഹിംസ.അദ്ദേഹം തന്റെ ത്രിശൂലം എപ്പോഴും പുറകില്‍ പിടിക്കുന്നു.കയ്യില്‍ പിടിക്കുന്നില്ല.ശിവന്റെ കഴുത്തിലുള്ള പാമ്പിനെക്കുറിച്ചും ഞാന്‍ പറഞ്ഞിരുന്നു. നമ്മുടെ രാജ്യത്തെ എല്ലാ മതങ്ങളും അഹിംസയെ പ്രതിനിധാനം ചെയ്യുന്നു.
ആയിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുരുക്ഷേത്രത്തില്‍ 6 ആളുകള്‍ ചേര്‍ന്ന് അഭിമന്യുവിനെ ചക്രവ്യൂഹത്തിലാക്കുകയും കൊല്ലുകയും ചെയ്തു.ഞാന്‍ നടത്തിയ പഠനങ്ങളില്‍ നിന്ന് ചക്രവ്യൂഹത്തിന് താമരയുടെ രൂപീകരണം എന്ന് അര്‍ത്ഥം വരുന്ന പ്തമവ്യൂഹം എന്നും പേരുണ്ടെന്ന് കണ്ടെത്തി.താമരയുടെ രൂപത്തിലാണ് ചക്രവ്യൂഹമുള്ളത്.21ാം നൂറ്റാണ്ടില്‍ ഒരു പുതിയ ചക്രവ്യൂഹം രൂപപ്പെട്ടിട്ടുണ്ട്.അതും ഒരു താമരയുടെ രൂപത്തില്‍ തന്നെയാണുള്ളത്.പ്രധാനമന്ത്രി അതിന്റെ അടയാളം അദ്ദേഹത്തിന്റെ നെഞ്ചില്‍ ധരിച്ചിരിക്കുന്നു.എന്താണോ അഭിമന്യുവിന് സംഭവിച്ചത്,അത് തന്നെയാണ് ഇന്ത്യക്കും സംഭവിക്കുന്നത്.ഇന്നും ആ ചക്രവ്യൂഹത്തിന്റെ നടുവില്‍ 6 ആളുകളാണുള്ളതെന്നും നരേന്ദ്രമോദി,അമിത് ഷാ,മോഹന്‍ ഭാഗവത്,അജിത് ഡോവല്‍,അംബാനി,അദാനി എന്നിവരാണ് അവരെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.സ്പീക്കര്‍ ഓം ബിര്‍ല ഇടപെട്ടതോടെ വേണമെങ്കില്‍ ഞാന്‍ ഇതില്‍ 3 പേരുടെ പേരുകള്‍ മാത്രം എടുക്കാമെന്നും രാഹുല്‍ പറഞ്ഞു.
പിന്നീട് രാഹുല്‍ ഗാന്ധി ഹല്‍വ ആഘോഷത്തിന്റെ ചിത്രം ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ചെങ്കിലും സ്പീക്കര്‍ ഇതിനെ എതിര്‍ത്തു.പിന്നീട് രാഹുല്‍ 2024ലെ കേന്ദ്രബജറ്റ് തയ്യാറാക്കിയ 20 പേരില്‍ രണ്ട് പേര്‍ മാത്രമാണ് ന്യൂനപക്ഷ സമുദായത്തിലുള്ളവരെന്നും അവര്‍ ഈ ചിത്രത്തില്‍ ഉണ്ടായിരുന്നില്ലെന്നും വിശദീകരിച്ചു.
ഈ ബജറ്റ് ഈ ചക്രവ്യൂഹത്തെ ദുര്‍ബലപ്പെടുത്തുമെന്നാണ് ഞാന്‍ പ്രതീക്ഷിച്ചിരുന്നത്.ഈ രാജ്യത്തെ യുവജനതയെയും തൊഴിലാളികളെയും ചെറുകിട ഉത്പാദകരെയും സഹായിക്കുമെന്ന് പ്രതീക്ഷിച്ചു.എന്നാല്‍ ഒരു ചട്ടക്കൂടിനെ ശക്തിപ്പെടുത്തുക എന്നത് മാത്രമായിരുന്നു ഈ ബജറ്റിന്റെ ലക്ഷ്യം.കുത്തക ബിസിനസിന്റെ ചട്ടക്കൂട്.ഹിന്ദുസ്ഥാന്റെ സ്വഭാവം വ്യത്യസ്തമാണ്.ചക്രവ്യൂഹത്തിനെതിരായ ഒരു നിര്‍മിതി എല്ലാ മതങ്ങളിലുമുണ്ടാകും.ഹിന്ദുമതത്തില്‍ ശിവന്റെ ഭാരതമാണ് ചക്രവ്യൂഹത്തിന് എതിരായുള്ളതെന്നും അദ്ദേഹം പറഞ്ഞു.
English Summary;Rahul Gandhi against Central Government in Rajyasabha
You may also like this video