റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ അത്താഴവിരുന്നിലേക്ക് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുന ഖർഗെക്കും ക്ഷണമില്ല. അത്താഴ വിരുന്നിലേക്കുള്ള ക്ഷണം കോൺഗ്രസ് നേതാവ് ശശി തരൂർ സ്വീകരിച്ചത് പാർട്ടിക്കുള്ളിൽ ഏറെ പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്.
ശശി തരൂരിനെ ക്ഷണിക്കുന്നതിലും രാഹുൽ ഗാന്ധിയെയും ഗാർഗെയേയും ക്ഷണിക്കാതിരിക്കുന്നതിലും ബിജെപി രാഷ്ട്രീയം കളിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു. അത്തരമൊരു ക്ഷണം സ്വീകരിക്കുന്നവരുടെ മേൽ സംശയത്തിന്റെ നിഴലുണ്ടെന്നും ഖേര പറഞ്ഞു.
വ്ലാദിമിർ പുടിന്റെ അത്താഴവിരുന്നിലേക്ക് രാഹുൽ ഗാന്ധിക്കും ഖർഗെക്കും ക്ഷണമില്ല; ക്ഷണം സ്വീകരിച്ച് ശശി തരൂർ

