Site iconSite icon Janayugom Online

തെരഞ്ഞെടുപ്പ് സംവിധാനങ്ങളെ ബിജെപി കയ്യടക്കിയതായി രാഹുല്‍ ഗാന്ധി

ഇന്ത്യന്‍ ജനാധിപത്യം തകര്‍ന്നുവെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തെര‍ഞ്ഞെടുപ്പ് സംവിധാനങ്ങളെ ബിജെപി കയ്യടക്കി കഴിഞ്ഞു. ആഗോള ജനാധിപത്യ വ്യവസ്ഥയ്കകെതിരായ ആക്രമണം ആണ് ബിജെപി നടത്തുന്നതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ജർമ്മനിയിലെ സംവാദ പരിപാടിയിലായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം ബിജെപി പ്രധാനമായും മുന്നോട്ടുവയ്ക്കുന്നത് ഭരണഘടനയെ ഇല്ലാതാക്കുക എന്നതാണ്.

സംസ്ഥാനങ്ങൾ തമ്മിലുള്ള തുല്യത എന്ന ആശയം ഇല്ലാതാക്കുക, ഭാഷകളും മതങ്ങളും തമ്മിലുള്ള തുല്യത എന്ന ആശയം ഇല്ലാതാക്കുക, ഭരണഘടനയുടെ കേന്ദ്രബിന്ദു എന്ന ആശയം ഇല്ലാതാക്കുക, അതായത് ഓരോ വ്യക്തിക്കും ഒരേ മൂല്യം ഉണ്ടായിരിക്കുക,രാഹുൽ ​ഗാന്ധി പറഞ്ഞു. ഞങ്ങൾ ബിജെപിയോട് പോരാടുന്നില്ല. ഇന്ത്യൻ സ്ഥാപന ഘടന പിടിച്ചെടുക്കുന്നതിനെതിരെയാണ് ഞങ്ങൾ പോരാടുന്നതെന്ന് നിങ്ങൾ മനസ്സിലാക്കണം.പ്രതിപക്ഷ പ്രതിരോധ സംവിധാനം ഞങ്ങൾ സൃഷ്ടിക്കുംഅദ്ദേഹം പറഞ്ഞു.

അന്വേഷണ ഏജൻസികളായ ഇഡിയെയും സിബിഐയെയും ആയുധമാക്കിയിരിക്കുന്നു. ഇഡിയും സിബിഐയും ബിജെപിക്കെതിരെ ഒരു കേസും എടുക്കുന്നില്ല. രാഷ്ട്രീയ കേസുകളിൽ ഭൂരിഭാഗവും അവരെ എതിർക്കുന്ന ആളുകൾക്കെതിരെയാണ്. നിങ്ങൾ ഒരു ബിസിനസുകാരനാണെങ്കിൽ കോൺഗ്രസിനെ പിന്തുണയ്ക്കാൻ ശ്രമിച്ചാൽ നിങ്ങൾക്ക് ഭീഷണി നേരിടുംരാഹുൽ ഗാന്ധി പറഞ്ഞു. 

Exit mobile version