Site iconSite icon Janayugom Online

കോൺഗ്രസിലെ സംഘ്‌പരിവാർ മനസിനെ കുറിച്ച് രാഹുൽ ഗാന്ധി പ്രകടിപ്പിച്ച ആശങ്ക നിസാരമല്ല: ബിനോയ് വിശ്വം

കോൺഗ്രസിനകത്തെ സംഘ്‌പരിവാർ മനസിനെ കുറിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രകടിപ്പിച്ച ആശങ്ക നിസാരമല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കോൺഗ്രസിലെ സംഘ്‌പരിവാർ ചിന്താഗതിക്കാരുടെ തലപ്പത്ത് വരാനുള്ള ശ്രമമാണ് ശശി തരൂർ നടത്തുന്നത്. ഇങ്ങനെ ചാഞ്ചാടി നിൽക്കുന്നവരെ എങ്ങനെ ഉപയോഗിക്കണമെന്ന് നന്നായി അറിയാവുന്ന പാർട്ടിയാണ് ബിജെപി. തീവ്രവാദത്തിനെതിരായ യുദ്ധം പോലും അവർ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്നും ബിനോയ് വിശ്വം എക്‌സിൽ കുറിച്ചു. 

Exit mobile version