Site iconSite icon Janayugom Online

ഡൽഹിയിൽ വച്ചും രാഹുൽ മാങ്കൂട്ടത്തിൽ പെൺകുട്ടികളെ ശല്യം ചെയ്തിരുന്നു; ആരോപണവുമായി ആനി രാജ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ആരോപണവുമായി ദേശീയ മഹിള ഫെഡറേഷൻ നേതാവ് ആനി രാജ. ഡൽഹിയിൽ പഠിച്ചിരുന്ന കാലത്തും രാഹുൽ പെൺകുട്ടികളെ ശല്യം ചെയ്തിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്നിരുന്നുവെന്നും ആനി രാജ പറഞ്ഞു. 

ഇപ്പോൾ ഉയർന്നുവരുന്ന പരാതികൾക്ക് സമാനമായി അന്നും ഇയാൾ പെൺകുട്ടികളെ സമീപിച്ചിരുന്നു. കോളജുകളിലെയും സർവകലാശാലകളിലെയും ആക്ടിവിസ്റ്റുകളായ പെൺകുട്ടികളെ സമീപിക്കാൻ ശ്രമിച്ചിരുന്നുവെന്നും അവർ തക്ക മറുപടി കൊടുത്ത് രാഹുലിനെ തിരിച്ചയച്ചിട്ടുണ്ടെന്നും ആനി രാജ പറഞ്ഞു. ഡൽഹി സെൻറ് സ്റ്റീഫൻസ് കോളജിലാണ് രാഹുൽ ബിരുദാനന്തര ബിരുദം നേടിയത്. 

Exit mobile version