കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ മണിയടി രാഷ്ട്രീയത്തിന്റെ വ്യക്താവാണെന്ന് കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ ഡോ.പി സരിൻ. വളർന്നു വരുന്ന കുട്ടി സതീശനാണ് രാഹുൽ . രാഹുൽ വിളിച്ച് ഭീക്ഷണിയുടെ സ്വരത്തിൽ സംസാരിച്ചു . കെ എസ് യു , യൂത്ത് കോൺഗ്രസ് പ്രവർത്തകരെ രാഹുൽ വഴിതെറ്റിക്കുകയാണെന്നും സരിൻ കൂട്ടിച്ചേർത്തു. പാർട്ടിയുടെ അധഃപതനത്തിന് കാരണം പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ്. കോൺഗ്രസിനകത്ത് ജനാധിപത്യമില്ല .
പാർട്ടിയെ സതീശൻ ഹൈജാക്ക് ചെയ്തു . ആദ്യമായി സതീശൻ സംസാരിച്ചത് ഇന്നലെയാണ്, സതീശന് കോൺഗ്രസുകാരോട് ബഹുമാനമില്ല. തന്നോട് പരസ്പര ബഹുമാനമില്ലാതെയാണ് സതീശൻ സംസാരിച്ചത്. ഞാനാണ് രാജ്യമെന്നത് പോലെ ഞാനാണ് പാർട്ടിയെന്നാണ് സതീശന്റ് നിലപാട്. ധിക്കാരവും ധ്യാഷ്ഠവുമാണ് സതീശന് , കോൺഗ്രസ് ഇങ്ങനെ പോയാൽ 2026ൽ പച്ച തൊടില്ല, 2021ൽ സതീശൻ പ്രതിപക്ഷ നേതാവയത് അട്ടിമറിയിലൂടെയാണെന്നും സരിൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.