Site iconSite icon Janayugom Online

യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതൃ സംഗമത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ തടഞ്ഞുവെച്ചു

യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ നേതൃസംഗമത്തില്‍ സംസ്ഥാന പ്രസി‍‍ഡന്റ് രാഹുല്‍ മാങ്കുട്ടത്തിലിനെ തടഞ്ഞു വെച്ചു. ഉദ്ഘാടനം പ്രസംഗം കഴിഞ്ഞ് സ്ഥലം വീടാനൊരുങ്ങിയ മാങ്കുത്തലിനെ പ്രതിനിധികള്‍ പറയുന്നത് കൂടെ കേട്ടിട്ട് പോയാല്‍ മതിയെന്ന് പറഞ്ഞ് തടയുകയായിരുന്നു. തുടര്‍ന്ന് രാഹുലിനു തിരികെ വേദയില്‍ കയറി ഇരിക്കേണ്ടതായി വന്നു.

രൂക്ഷ വിമർശനമാണ് പ്രതിനിധികൾ രാഹുലിനെതിരെ ഉയർത്തിയത്. സംസ്ഥാന അധ്യക്ഷൻ ഏകാധിപതിയെപ്പോലെയാണ് പെരുമാറുന്നതെന്നും. സംഘടനാ പ്രവർത്തനത്തിലല്ല പ്രസിഡന്റിന്റെ താത്പര്യമന്നുമായിരുന്നു വിമർശനം. മാധ്യമശ്രദ്ധ കിട്ടുന്നിടത്ത് മാത്രമാണ് വരുന്നത് ഇടുക്കിയിലേക്കൊന്നും തിരിഞ്ഞു പോലും നോക്കുന്നില്ല. 

നിയോജകമണ്ഡലം കമ്മിറ്റികൾ നൽകിയ പരാതികളിൽ നടപടിയില്ലെന്നും. റിലീസ് ചെയ്യലല്ല സംഘടനാ പ്രവർത്തനമെന്നുമായിരുന്നു വേദിയിൽ തിരികെയെത്തിയ രാഹുലിനെ വിമർശിച്ച് പ്രതിനിധികൾ പറഞ്ഞത്.എന്നാൽ വിമർശനങ്ങളെ ഭീഷണിയുടെ സ്വരത്തിലായിരുന്നു രാഹുൽ മാങ്കൂട്ടത്തില്‍ നേരിട്ടത്. വയനാട് പുനരധിവാസത്തിലെ നിശ്ചയിച്ച ഫണ്ട് ഓഗസ്റ്റ് 15 നുള്ളിൽ നൽകണമെന്നും തുകയടക്കാത്ത കമ്മറ്റികളെ പിരിച്ചുവിടുമെന്നുമായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭീഷണി.

Exit mobile version