പീഡനകേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതിയില്‍ വാദം തുടരുന്നു. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും ആവശ്യാനുസരണം അടച്ചിട്ട കോടതി മുറിയിൽ ആണ് വാദം കേൾക്കുന്നത്. രാഹുലിന്റെ മുൻകൂർ ജാമ്യത്തെ ശക്തമായി പ്രോസിക്യൂഷൻ എതിർത്തു.
രാഹുൽ പീഡിപ്പിച്ചതിന്റെയും ഗർഭഛിദ്രം നടത്തിയതിന്റെയും പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരുന്നു. കേസ് രാഷ്ട്രീ പ്രേരിതമെന്ന നിലപാടിൽ തന്നെയാണ് പ്രതിഭാഗം ഉള്ളത്. മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്ന, തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി വാദം പൂർത്തിയാക്കി വിധി പറയാനും സാധ്യതയുണ്ട്.

