Site iconSite icon Janayugom Online

തിരുവല്ലയിലെ ഹോട്ടലില്‍ വന്നത് രാഹുല്‍ മാങ്കൂട്ടത്തില്‍ സമ്മതിച്ചു; രജിസ്റ്ററില്‍ രാഹുല്‍ ബിആര്‍

ബലാത്സംഗകേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റും പാലക്കാട് എംഎല്‍എയുമായി രാഹുല്‍ മാങ്കട്ടത്തിലുമായി പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പ് തുടരുന്നു.മൂന്നാമത്തെ ബലാത്സംഗകേസിലാണ് ഇപ്പോള്‍ രാഹുല്‍ അറസ്ററിലായിരിക്കുന്നത്. പാരാതിക്കാരി ഉന്നയിച്ച ആരോപണങ്ങള്‍ പ്രകാരം തിരുവല്ല നഗരത്തിലെ ക്ലബ് സെവന്‍ എന്ന ഹോട്ടലില്‍ മാങ്കൂട്ടത്തിലെ എത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്.

വലിയ പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് ഇന്നു രാവിലെ ആറ് മണിയോട വന്‍ പൊലീസ് സേനയുടെ സുരക്ഷിയിലാണ് ഇയാളെ ഹോട്ടലിലല്‍ എത്തിച്ചത്. ക്ലബ് സെവന്‍ 408-ാം നമ്പര്‍ മുറിയിലാണ് പരിശോധന നടത്തിയത്. 2024 ഏപ്രീല്‍ എട്ടിന് ഈ ഹോട്ടല്‍ മുറിയില്‍വെച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് അതിജീവിതയുടെ പരാതിയില്‍ പറഞ്ഞിട്ടുള്ളത്. ചോദ്യംചെയ്യലിൽ യുവതിയുമായി ഹോട്ടലിൽ വന്ന കാര്യം മാങ്കൂട്ടത്തിൽ സമ്മതിച്ചു. യുവതിയുമായി സംസാരിക്കാനാണ് എത്തിയതെന്നായിരുന്നു വിശദീകരണം. എന്നാൽ പീഡിപ്പിച്ചെന്ന പരാതിയിൽ മറുപടി നൽകിയില്ല.

രാഹുൽ ബി ആര്‍ എന്ന പേരിലാണ് മുറിയെടുത്തത്. എന്നാൽ പിടിച്ചെടുത്ത ഫോണുകളുടെ പാസ്‍വേഡ് നൽകാൻ മാങ്കൂട്ടത്തിൽ തയ്യാറായിട്ടില്ല. ലാപ്ടോപ്പ് എവിടെ എന്നതും വെളിപ്പെടുത്തിയിട്ടില്ല. കോൺ​ഗ്രസ് നേതാവുമായി പാലക്കാട്ടും വടകരയിലും പരിശോധന നടത്തിയേക്കും. ആവശ്യമെങ്കിൽ അടൂരിലെ മാങ്കൂട്ടത്തിലിന്റെ വീട്ടിലും പരിശോധന നടത്തും.ബലാത്സംഗക്കേസിൽ റിമാൻഡിലായ മാങ്കൂട്ടത്തിലിനെ മൂന്നുദിവസത്തേക്കാണ് എസ്‌ഐടിയുടെ കസ്‌റ്റഡിയിൽ വിട്ടത്. പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്‌ 16ലേക്ക്‌ മാറ്റിയിട്ടുണ്ട്. 

Exit mobile version