Site iconSite icon Janayugom Online

കോൺഗ്രസ് പരിപാടികളില്‍ പങ്കെടുക്കാനോ നേതാക്കളുമായി വേദി പങ്കിടാനോ രാഹുലിന് അനുമതിയില്ല; കെ സുധാകരനെ തള്ളി കെ മുരളീധരൻ

ലൈംഗിക ആരോപണം നേരിടുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് കോൺഗ്രസ് പരിപാടികളില്‍ പങ്കെടുക്കാനോ നേതാക്കളുമായി വേദി പങ്കിടാനോ പാർട്ടി അനുമതി നൽകിയിട്ടില്ലെന്ന് മുൻ കെപിസിസി പ്രസിഡന്റ് കെ മുരളീധരൻ. രാഹുലിനെ അനുകൂലിച്ചുള്ള കെപിസിസി മുന്‍ അധ്യക്ഷന്‍ കെ സുധാകരന്റെ നിലപാടിനെ തള്ളിയ മുരളീധരന്‍, രാഹുല്‍ ഇപ്പോൾ സസ്‌പെന്‍ഷനിലാണെന്നും കൂട്ടിച്ചേർത്തു.

രാഹുലിനെതിരെ ആരോപണം ഉന്നയിച്ച പെണ്‍കുട്ടി ധൈര്യമായി മുന്നോട്ട് വരണം. അങ്ങനെ വന്നാൽ പൊതുസമൂഹം പെൺകുട്ടിക്ക് പിന്തുണ നല്‍കുമെന്നും സുധാകരന്റെ അനുകൂല പരാമര്‍ശം പാര്‍ട്ടി അന്വേഷിക്കുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. രാഹുലിനെ പിന്തുണച്ച് ഇന്നും കെ സുധാകരൻ രംഗത്തെത്തിയിരുന്നു. രാഹുൽ പാർട്ടി പ്രവർത്തനങ്ങളിൽ സജീവമാകണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു. രാഹുൽ നിരപരാധിയെന്നും അവിശ്വസിച്ചത് തെറ്റായിപ്പോയിയെന്നും രാഹുലുമായി താൻ വേദി പങ്കിടുമെന്നും സുധാകരൻ വ്യക്തമാക്കിയിരുന്നു.

Exit mobile version