Site iconSite icon Janayugom Online

മണിപ്പൂരില്‍ സമാധാനത്തിനായി തങ്ങള്‍ സഹായിക്കാമെന്നു രാഹുല്‍

പ്രതിപക്ഷ പാര്‍ട്ടികളുടെ വിശാല സഖ്യമായ ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്‍റ് ഇന്‍ക്ലൂസീവ് അലയന്‍സിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി.

മോ‍ഡിക്ക് ഇഷ്ടമുള്ളത് വിളിക്കാമെന്നും ഇന്ത്യ മണിപ്പൂരിലെ പ്രശ്നങ്ങള്‍ ഇല്ലാതാക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് വിളിച്ചോളു മിസ്റ്റര്‍ മോഡി.ഞങ്ങള്‍ ഇന്ത്യയാണ്.മണിപ്പൂരിലെ പ്രശ്നങ്ങള്‍ ഇല്ലാതാക്കാനും എല്ലാ സ്ത്രീകളുടെയും,കുട്ടികളുടെയും കണ്ണുനീര്‍ തുടയ്ക്കാനും ഞങ്ങള്‍ സാഹിക്കുമെന്നും രാഹുല്‍ പറഞ്ഞു.

മണിപ്പൂര്‍ വിഷയം അടക്കം ഉന്നയിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ ലോക്സഭയില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് പ്രതിപക്ഷനീക്കം. ഇന്ന് രാവിലെ നടന്ന ഇന്ത്യ യോഗത്തില്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് സമര്‍പ്പിക്കാനുള്ള നിര്‍ദേശവും ഉയര്‍ന്നിരുന്നു.

ഇതുസംബന്ധിച്ച് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ നാളെ പ്രതിപക്ഷ മുന്നണി നേതാക്കളുമായി കൂടുതല്‍ ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.മണിപ്പൂര്‍ വിഷയത്തില്‍ രാജ്യസഭയും ലോക്‌സഭയും ചൊവ്വാഴ്ചയും പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുകയാണ്.

Eng­lish Summary:
Rahul said that they will help for peace in Manipur

You may also like this video:

Exit mobile version