Site iconSite icon Janayugom Online

രാഹുൽ മാങ്കൂട്ടത്തിൽ മോശം സന്ദേശം അയച്ചു, പരാതി അറിയിച്ചിട്ടും സംരക്ഷിച്ചത് ഷാഫി പറമ്പിൽ; പുതിയ വെളിപ്പെടുത്തലുമായി മുൻ യൂത്ത് കോൺ​ഗ്രസ് നേതാവ്

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഫോണിൽ മോശം സന്ദേശം അയച്ചുവെന്ന പുതിയ വെളിപ്പെടുത്തലുമായി മുൻ യൂത്ത് കോൺ​ഗ്രസ് നേതാവും കെപിസിസി സംസ്കാര സാഹിതി ജനറൽ സെക്രട്ടറിയുമായ എം എ ഷഹനാസ്. ഈ സംഭവത്തെ കുറിച്ച് ഷാഫി പറമ്പിൽ എംപിയോട് പരാതി പറഞ്ഞെങ്കിലും രാഹുലിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും ഷഹനാസ് പറഞ്ഞു. ഡൽഹിയിൽ കർഷക സമരത്തിൽ പങ്കെടുത്ത് തിരിച്ചുവന്ന സമയത്തായിരുന്നു രാഹുൽ മോശം മെസേജ് അയച്ചത്.

അപ്പോൾ തന്നെ അതിനുള്ള മറുപടി താൻ കൊടുത്തിരുന്നു. കോൺഗ്രസിലും മഹിളാ കോൺഗ്രസിലും യൂത്ത് കോൺഗ്രസിലുമുള്ള സ്ത്രീകൾക്ക് രാഹുലിനെക്കുറിച്ച് ഏകദേശ ധാരണയുണ്ട്. അയാൾ‌ അധ്യക്ഷ പദവിയിലേക്ക് വരുന്നെന്ന് കണ്ടപ്പോൾ ഇക്കാര്യം കൃത്യമായി മെസേജ് അയച്ച് ഷാഫി പറമ്പിലിനോട് പറഞ്ഞിരുന്നുവെങ്കിലും ഫലം ഉണ്ടായില്ലെന്നും അവർ പറഞ്ഞു. മാങ്കൂട്ടത്തിലിനെതിരെ പല പരാതികളും ഷാഫിക്ക് ലഭിച്ചിരുന്നു. ഷാഫി തന്റെ ആരോപണം നിഷേധിക്കുകയാണെങ്കിൽ തെളിവ് പുറത്തുവിടുമെന്നും ഷഹനാസ് പറഞ്ഞു.

Exit mobile version