Site iconSite icon Janayugom Online

ചൈനീസ് ആപ്പുകളില്‍ റെയ്ഡ്: 9.82 കോടി മരവിപ്പിച്ചു

കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ചൈനീസ് നിയന്ത്രണത്തിലുള്ള ഒമ്പത് സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് (ഇഡി) റെയ്ഡ്. 9.82 കോടി രൂപയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു. ആപ്പ് അധിഷ്ഠിത ടോക്കണായ ‘എച്ച്പിഇസെഡ്’ വഴിയാണ് ചൈനീസ് കമ്പനികൾ അഴിമതി നടത്തിയത്.
ആപ്പ് അടിസ്ഥാനമാക്കിയുള്ള ടോക്കണ്‍, ബിറ്റ്കോയിനും മറ്റ് ക്രിപ്റ്റോകറന്‍സികള്‍ക്കുമായി മൈനിംഗ് മെഷീനുകളില്‍ നിക്ഷേപിക്കുന്നതിലൂടെ വലിയ നേട്ടങ്ങള്‍ ഉണ്ടാകുമെന്ന് നിക്ഷേപകര്‍ക്ക് വാഗ്ദാനം നല്‍കി. HPZ ടോക്കണ്‍ ഉപയോഗിക്കുന്നതിലൂടെ നിക്ഷേപം ഇരട്ടിക്കുമെന്ന് ഉഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്.
നാഗലാൻഡിലെ കൊഹിമ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലായിരുന്നു ഇഡിയുടെ അന്വേഷണം. ചൈനയുടെ കീഴിലുള്ള നിരവധി സ്ഥാപനങ്ങളാണ് ഇതിന് പിന്നിലെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

Eng­lish summary;Raid on Chi­nese apps: 9.82 crore frozen
you may also like this video:

Exit mobile version