Site iconSite icon Janayugom Online

റെയില്‍പ്പാത ഇരട്ടിപ്പിക്കല്‍; നിരവധി ട്രെയിനുകള്‍ വഴി തിരിച്ചു വിടും

ഏറ്റുമാനൂര്‍-കോട്ടയം-ചിങ്ങവനം വരെയുള്ള റെയില്‍പ്പാത ഇരട്ടിപ്പിക്കുന്നതിനാല്‍ ഇന്നു മുതല്‍ 29 വരെ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം. കോട്ടയത്ത് നിന്നും കൊല്ലത്തേക്കുള്ള പാസഞ്ചര്‍ എക്‌സ്പ്രസ് നാളെ മുതല്‍ 29 വരെ റദ്ദാക്കിയിരിക്കുന്നത്. നാഗര്‍കോവില്‍-കോട്ടയം പാസഞ്ചര്‍ എക്‌സ്പ്രസ് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. കോട്ടയം-നിലമ്പൂര്‍ പാസഞ്ചര്‍ എക്‌സ്പ്രസ് എറണാകുളം ടൗണില്‍ നിന്നും സര്‍വീസ് നടത്തും. 

തിരുവനന്തപുരത്തേക്കുള്ള ശബരി എക്‌സ്പ്രസ് 10 നും നാഗര്‍കോവിലിലേക്കുള്ള ഷാലിമാര്‍ എക്‌സ്പ്രസ് ഇന്നും ബാംഗ്ലൂരിലേക്കുള്ള ഐലന്‍ഡ് എക്‌സ്പ്രസ് 6,9 തീയതികളിലും അരമണിക്കൂറോളം വൈകും. ഡല്‍ഹിയിലേക്കുള്ള കേരള എക്‌സ്പ്രസ്, നാഗര്‍കോവിലിലേക്കുള്ള പരശുറാം എക്‌സ്പ്രസ് എന്നിവ 6,8,9 തീയതികളിലും തിരുവനന്തപുരത്തേക്കുള്ള ശബരി എക്‌സ്പ്രസ് 7,8 തീയതികളിലും കൊച്ചുവേളിയിലേക്കുള്ള കോര്‍ബ എക്‌സ്പ്രസ് 7 നും ആലപ്പുഴ വഴി തിരിച്ചുവിടും. 

Eng­lish Summary:Rail dou­bling; Will be divert­ed via sev­er­al trains
You may also like this video

Exit mobile version