മിസോറാമില്‍ നിര്‍മ്മാണത്തിലിരുന്ന റെയില്‍വെ പാലം തകര്‍ന്നുവീണ് 17 തൊഴിലാളികള്‍ മരിച്ചു. തലസ്ഥാന നഗരമായ ഐസ്വാളിന് 21 കിലോമീറ്റര്‍ അകലെയുള്ള സൈരാംഗ് ഏരിയക്ക് സമീപം രാവിലെ 10നാണ് അപകടമുണ്ടായത്. 35–40 തൊഴിലാളികള്‍ നിര്‍മ്മാണ പ്രവൃത്തികളിലേര്‍പ്പെട്ടിരുന്നു. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന.
വടക്കു- കിഴക്കന സംസ്ഥാനങ്ങളിലേക്ക് റെയില്‍വെക്കുള്ള കവാടമായി നിര്‍മ്മിച്ച പാലമാണ് തകര്‍ന്നത്. സംഭവ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മരണ സംഖ്യ ഇനിയുമുയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
English Sammury: 17 dead after under-construction railway bridge collapses in Mizoram