Site iconSite icon Janayugom Online

കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്താന്‍ ആപ്പുമായി റെയില്‍വേ പൊലീസ്

police jpolice j

കുറ്റകൃത്യങ്ങളുടെ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ റെയില്‍വേ പൊലീസിന് ‘റെയില്‍ മൈത്രീ’ ആപ്പ് തയ്യാര്‍. ഓരോ റെയില്‍വേ സ്റ്റേഷന്‍ പരിധിയിലും നടക്കുന്ന കുറ്റകൃത്യങ്ങളെപ്പറ്റി അറിയാന്‍ ആപ്ലിക്കേഷന്‍ സഹായകമാവും. ഒരു കുറ്റകൃത്യം നടക്കുമ്പോള്‍ കേസെടുക്കുന്നതിനൊപ്പം അതുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും റെയില്‍മൈത്രീ ആപ്പില്‍ ലഭ്യമാവും. ആപ്പിനെക്കുറിച്ച് റെയില്‍വേ പൊലീസുകാരില്‍ ബോധവത്കരണം നടത്താനായി ക്ലാസുകളും ആരംഭിച്ചു. ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതുവഴി സംസ്ഥാനത്ത് ഏതൊരു റെയില്‍വേ പൊലീസിനും കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ അവരുടെ മൊബൈലുകളിലെത്തും. ഇതുവഴി കുറ്റകൃത്യത്തിലേര്‍പ്പെട്ട പ്രതി ഏതു റെയില്‍വേ സ്റ്റേഷനിലെത്തിയാലും തിരിച്ചറിയാനും സഹായകമാവും. 

റെയില്‍വേ സ്റ്റേഷനുകളില്‍ അനുദിനം വര്‍ദ്ധിക്കുന്ന കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിനും ആപ്പ് സഹായകമാകുമെന്നാണ് വിലയിരുത്തല്‍. കുറ്റകൃത്യം നടന്ന സമയം, സ്വഭാവം, പ്രതിയുടെ വിവരങ്ങള്‍, കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട പ്രതി സ്ഥിരം കുറ്റവാളികളാണെങ്കില്‍ അതിന്റെ മുഴുവന്‍ രേഖകള്‍, സ്ഥിരം ലഹരിക്കടത്തുകാരെപ്പറ്റിയുള്ള വിവരങ്ങള്‍, ലഹരി കടത്തുന്ന പ്രതികള്‍ ഏതു റെയില്‍വേ സ്റ്റേഷനിലെത്തിയാലും റെയില്‍വേ പൊലീസിന് പരിശോധിക്കാനാകും. റെയില്‍വേ അപകടങ്ങളുടെ വിവരങ്ങളും ആപ്പിലുണ്ടാവും. 

റെയില്‍വേ പൊലീസിന് മാത്രമായി സജ്ജമാക്കിയ ആപ്പ് ആയതിനാല്‍ റെയില്‍മൈത്രി പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാനാവില്ല. സംസ്ഥാനത്തെ കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തുന്ന ക്രൈം ഡ്രൈവ് എന്ന പൊലീസ് ആപ്ലിക്കേഷന്‍ വന്‍ വിജയമായിരുന്നു. റെയില്‍വേ പൊലീസ് ശേഖരിക്കുന്ന ക്രൈം ഡീറ്റെയ്ല്‍സ് ആവശ്യമെങ്കില്‍ കേരള പൊലീസിനും കൈമാറാനാകുമെന്നതിനാല്‍ പല കേസുകളിലും പൊലീസിനും ഇതു സഹായകരമാവും.

Eng­lish Sum­ma­ry: Rail­way police with app to record crimes

You may also like this video

Exit mobile version