ഇളവുകൾ വെട്ടിക്കുറച്ചും ഫ്ലെക്സി നിരക്കിൽ ട്രെയിനുകളോടിച്ചും 2022–23 സാമ്പത്തിക വർഷം ഇന്ത്യൻ റെയിൽവേ റെക്കോഡ് വരുമാനം നേടി. 2.40 ലക്ഷം കോടി രൂപ. കഴിഞ്ഞ വർഷം നേടിയ വരുമാനത്തേക്കാൾ 49,000 കോടി രൂപ അധികം നേടാൻ ഇത്തവണ സാധിച്ചതായി റെയിൽവേ മന്ത്രാലയം അറിയിച്ചു. 2021–22 സാമ്പത്തിക വർഷം യാത്രാക്കാരിൽ നിന്നും ലഭിച്ച വരുമാനം 39,214 കോടി രൂപയാണ്. മൊത്തം വരുമാനം 1,91,278 കോടി രൂപയും.
കോവിഡിന്റെ മറവില്‍ ഇളവുകൾ വെട്ടിക്കുറച്ച് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ (ഫെബ്രുവരി വരെ) റെയിൽവേ അധികമായി ഈടാക്കിയത് 3792 കോടിയാണ്. പ്രീമിയം തത്കാലിൽനിന്ന് 2399 കോടി രൂപയും തത്കാലിൽനിന്ന് 5937 കോടി രൂപയും അഞ്ചുവർഷത്തിനിടെ റെയിൽവേ കൊള്ളയടിച്ചു. മുതിർന്ന പൗരന്മാരുടേത് ഉൾപ്പെടെ കോവിഡ് കാലത്ത് പിൻവലിച്ച ഇളവുകൾ പോലും പുനഃസ്ഥാപിക്കാൻ സർക്കാർ തയ്യാറല്ലെന്നിരിക്കെയാണ് ടിക്കറ്റ് ബുക്കിങ് വഴി റെയിൽവേ അധിക വരുമാനമുണ്ടാക്കിയത്.
2021നെ അപേക്ഷിച്ച് 2022ൽ 76 ശതമാനമാണ് ടിക്കറ്റ് ഇനത്തിലെ വരുമാന വർധന. 2021 ഏപ്രിൽ മുതൽ നവംബർ 30 വരെ 23,483.87 കോടിയായിരുന്നു ടിക്കറ്റ് വരുമാനമെങ്കിൽ 2022ൽ ഇതേ കാലയളവിൽ 41,335.16 കോടിയായി വർധിച്ചു. 17,851.29 കോടിയാണ് അധിക വരുമാനം. ഇതില്‍ ചരക്ക് വരുമാനത്തിലെ വർധന 16.15 ശതമാനം മാത്രമാണ്.
കഴിഞ്ഞ വര്‍ഷം യാത്രക്കാരിൽ നിന്നും മാത്രം 63,300 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. ഇതുവരെ നേടിയതിൽ ഏറ്റവും കൂടിയ വളർച്ചാനിരക്കാണ് ഇത്. കഴിഞ്ഞ വർഷം 61 ശതമാനമായിരുന്നു വളർച്ചാനിരക്ക്. 15 ശതമാനം വളർച്ച ചരക്ക് സേവനത്തിലുണ്ടായി. 1.62 ലക്ഷം കോടി രൂപയായിരുന്നു ഈ വർഷം ചരക്ക് സേവനത്തിൽ നിന്നും ലഭിച്ചത്.
യാത്ര ആനുകൂല്യങ്ങൾ റെയിൽവേക്ക് ഭാരമാണെ പേരില്‍ 2016 മുതൽ ഇളവുകളിൽ കൈവയ്ക്കാൻ നീക്കങ്ങൾ തുടങ്ങിയിരുന്നു. വിവിധ വിഭാഗം യാത്രക്കാർക്കായി 53ഓളം യാത്രാഇളവുകള്‍ വഴി പ്രതിവർഷം കോടികളുടെ അധികബാധ്യതയുണ്ടാകുന്നകായി റെയിൽവേ ബോർഡ് ആവർത്തിക്കുന്നു. മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള യാത്രാ ഇളവ് പോലും പുനഃസ്ഥാപിക്കതെയാണ് ലാഭക്കണക്ക് പെരുപ്പിക്കുന്നതെന്നതും ശ്രദ്ധേയം.
English Summary: Railways cut concessions
You may also like this video