Site iconSite icon Janayugom Online

ഫുഡ് കണ്ടെയ്നറുകള്‍ കഴുകി എടുത്ത സംഭവത്തില്‍ ആരോപണങ്ങള്‍ നിഷേധിച്ച് റെയില്‍വേ, ആക്രിയായി വില്‍ക്കാനെന്ന് വാദം

അമൃത് ഭാരത് എക്സ്പ്രസിൽ ഫുഡ് കണ്ടെയിനറുകൾ കഴുകിയതില്‍ വിശദീകരണവുമായി റെയില്‍വേ.  ദൃശ്യങ്ങള്‍ പുറത്തുവന്നത് വലിയ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചതിന് പിന്നാലെയാണ് റെയില്‍വേ രംഗത്തെത്തിയിരിക്കുന്നത്.  ആരോപണങ്ങളെല്ലാം  ഐആർസിടിസി നിഷേധിച്ചു.

ഉപയോഗിച്ച ഫുഡ് കണ്ടെയ്നറുകള്‍ വീണ്ടും ഉപയോഗിക്കാനായാണ് കഴുകിയെടുക്കുന്നതെന്ന് വീഡിയോ പുറത്തവന്നതോടെ ആരോപണം ഉയര്‍ന്നിരുന്നു. എന്നാൽ, ഇക്കാര്യം പൂര്‍ണമായും നിഷേധിക്കുകയും തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നുമാണ് ഐആര്‍സിസിടിസി വാദിക്കുന്നത്. വിറ്റ് പോകാത്ത ഫുഡ് കണ്ടെയിനറുകൾ ജീവനക്കാരൻ ആക്രിയായി വിൽക്കാനാണ് കഴുകിയതെന്ന് കാറ്ററിം​ഗ് കമ്പനിയായ എക്സ്പ്രസ് ഫുഡ് സര്‍വീസസ് അധികൃതര്‍ ഐആര്‍സിടിസിക്ക് വിശദീകരണം നൽകിയത്. കമ്പനിയുടെ വിശദീകരണക്കുറിപ്പ് അടക്കം എക്സിൽ പങ്കുവെച്ചുകൊണ്ട് ഐആര്‍സിടിസി ആരോപണങ്ങള്‍ നിഷേധിക്കുകയാണ്. ഒറ്റപ്പെട്ട സംഭവമാണിതെന്നും ജീവനക്കാര്‍ തങ്ങളുടെ അറിവോ സമ്മതമോ കൂടാതെയാണ് ഇത് ചെയ്തതെന്ന് കമ്പനി വിശദമാക്കി.

Exit mobile version