Site iconSite icon Janayugom Online

യാത്രക്കാരെ കൊള്ളയടിച്ച് റെയില്‍വേ: പുതുക്കിയ യാത്രാ നിരക്കുകള്‍ ഇന്നു മുതല്‍

യാത്രക്കാരെ കൊള്ളയടിച്ച് വരുമാനം വര്‍ധിപ്പിച്ച് ഇന്ത്യന്‍ റെയില്‍വേ. പുതുക്കിയ യാത്രാ നിരക്കുകള്‍ ഇന്നു മുതല്‍ പ്രാബല്യത്തിലായി. അഞൂറുകിലോമീറ്റര്‍ നോണ്‍ എസി യാത്രക്ക് പത്ത് രൂപ ഒറ്റയടിക്ക് കൂട്ടി. 215 കിലോമീറ്ററില്‍ കൂടുതലുള്ള ജനറള്‍ ക്ലാസ് ടിക്കറ്റുകളും വില 1 പൈസയാണ് വര്‍ധിപ്പിച്ചത്. മെയില്‍ അല്ലെങ്കില്‍ എക്സ്പ്രസ് ട്രെയിനുകളിലെ എയര്‍കണ്ടീഷന്‍ ചെയ്യാത്ത കോച്ചുകള്‍ക്കും, എയര്‍ കണ്ടീഷന്‍ കോച്ചുകള്‍ക്കും കിലോമീറ്ററിന് 2 പൈസ വീതം നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.215 കിലോമീറ്റര്‍ വരെയുള്ള യാത്രയ്ക്കും നഗരസര്‍വീസുകള്‍ക്കും സീസണ്‍ ടിക്കറ്റിനും നിരക്ക് വര്‍ധനവ് പ്രഖ്യാപിച്ചിട്ടില്ല. 600കോടി രൂപയാണ് നിരക്ക് വര്‍ധന വഴി അധികം പിഴിഞ്ഞെടുക്കുന്നത് .

ഇന്നു മുതല്‍ പുതിയ നിരക്ക്‌ പ്രാബല്യത്തിൽ വരും. ഈ വര്‍ഷം രണ്ടാം തവണയാണ് റെയില്‍വേ നിരക്ക് വര്‍ധിപ്പിക്കുന്നത്. ജൂലൈയിലാണ്‌ അവസാനമായി നിരക്കുകൾ വർധിപ്പിച്ചത്‌. മെയിൽ, എക്സ്പ്രസ് ട്രെയിനുകളിലെ എയർകണ്ടീഷൻ ചെയ്യാത്ത ക്ലാസുകളിലെ നിരക്ക് കിലോമീറ്ററിന് 1 പൈസയും എയർകണ്ടീഷൻ ചെയ്ത ക്ലാസുകളിലെ യാത്രാ നിരക്ക് കിലോമീറ്ററിന് 2 പൈസയും വർദ്ധിപ്പിച്ചു. അന്ന്‌ 700 കോടി രൂപ പിഴിഞ്ഞെടുത്തു. കാർഗോ നിരക്കും വൈകാതെ വർധിപ്പിച്ചേക്കും. 2024–25 സാമ്പത്തിക വർഷം 2,63,000 കോടി രൂപയാണ്‌ ഓപ്പറേഷണൽ ചെലവെന്നും നിരക്ക്‌ വർധിപ്പിച്ചിരിക്കുന്നത് .തീവെട്ടിക്കൊള്ള നടത്തി പണമുണ്ടാക്കിയിട്ടും യാത്രക്കാരുടെ ആവശ്യങ്ങൾ റെയിൽവേ പരിഹരിക്കുന്നില്ല. ട്രെയിനുകളും കോച്ചുകളും വെട്ടിച്ചുരുക്കിയതോടെ ദീർഘദൂരയാത്ര ദുരിതമാണ്‌. 

Exit mobile version