Site icon Janayugom Online

സംസ്ഥാനത്ത് ഒമ്പത് ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യത

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദം നിലനിൽക്കുന്നു. ഈ പശ്ചാത്തലത്തിൽ മധ്യ തെക്കൻ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു. മലയോര മേഖലയിലാണ് മഴയ്ക്ക് കൂടുതൽ സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു.

സംസ്ഥാനത്ത് ഒമ്പത് ജില്ലകളിലാണ് ഇന്ന് മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളതായി പറ‍ഞ്ഞിരിക്കുന്നത്.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഐഎംഡി-ജിഎഫ്എസ് മോഡൽ പ്രകാരം ഇന്ന് മധ്യ തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴ സാധ്യതയുണ്ടെന്ന് പ്രവചിച്ചു. ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതൽ മഴ സാധ്യതയെന്ന് ഐഎംഡി-ജിഎഫ്എസ് മോഡൽ പ്രവചിക്കുന്നു.

eng­lish sum­ma­ry; rain alert in 9 dis­tricts of kerala

you may also like this video;

Exit mobile version