ജില്ലയിൽ മഴ ശക്തമായതോടെ മലമ്പുഴപോത്തുണ്ടികാഞ്ഞികപ്പുഴമീങ്കര ഡാം ഷട്ടറുകൾ ഉയർത്തി നെല്ലിയാമ്പതിയിൽ മൂന്നിടങ്ങളിലും വടക്കഞ്ചേരി വണ്ടാഴിയിൽ രണ്ടിടത്തും ഉരുൾപൊട്ടൽ ഉണ്ടായെങ്കിലും ആളപായമില്ല. നെല്ലിയാമ്പതിയിൽ മണലാരു എസ്റ്റേറ്റ് ലില്ലി കാരപ്പാടിയിലാണ് ഉരുൾ പൊട്ടിയത്. ചുരം പാതയിൽ മരപ്പാലത്തിന് മുകൾ ഭാഗത്തും മണ്ണിടിഞ്ഞു വീണതിനെ തുടർന്ന് ഗതാഗതം മുടങ്ങി.
നൂറടി, ഗായത്രി പുഴകളികളിൽ ജലനിരപ്പ് ഉയർന്നു തുടങ്ങി. ഗായത്രി പുഴയ്ക്ക് കുറുകെയുള്ള ആലംപള്ളം ചപ്പാത്ത് വെള്ളത്തിനടിയിലായി. ഇതോടെ ഇതുവഴിയുള്ള യാത്രയും പ്രതിസന്ധിയിലായി. വണ്ടാഴിയിൽ തളികക്കല്ല് ആദിവാസിക്കോളനിക്ക് മുകളിലും വനമേഖലയിൽ ഉരുൾപൊട്ടി. ആളപായങ്ങളില്ല. ഒലിപ്പാറ പുത്തൻകാട് ഭാഗത്തുള്ള 14 വീടുകളിൽ വെള്ളം വെള്ളം കയറി.
ചുരം റോഡിലെ ഗതാഗത തടസം നീക്കിയെങ്കിലും വിനോദ സഞ്ചാരികൾക്ക് നെല്ലിയാമ്പതിയിലേക്ക് ജില്ലാ ഭരണകൂടം വിലക്കേർപ്പെടുത്തി. പാലക്കാട് ജില്ലയിൽ വ്യാഴാഴ്ച വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. താലൂക്കുകളിൽ 24 മണിക്കൂർ കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. നെല്ലിയാമ്പതി പാടഗിരി പാരിഷ് ഹാളിലെ ക്യാമ്പിൽ ഏഴ് കുടുംബങ്ങളിലെ 25 പേരെ മാറ്റിപ്പാർപ്പിച്ചു.
പാലക്കാട് വടക്കാഞ്ചേരി വണ്ടാഴി ആദിവാസി കോളനിക്ക് മുകളിൽ രണ്ടിടത്ത് ഉരുൾപെട്ടിയതുമൂലം മംഗലം ഡാമിന്റെ വൃഷ്ടിപ്രദേശത്തേക്ക് വലിയ തോതിൽ വെള്ളം ഒഴുകി എത്തുന്നുണ്ട്. ഇന്നും മഴ തുടർന്നാൽ നാളെ മംഗലം ഡാമിന്റെ ഷട്ടറുകൾ ഉയർത്തേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പു നൽകി.
English summary;Rain continues in Palakkad: Shutters of Malampuzha Pothundi, Kanjikappuzha and Meenkara dams raised
You may also like this video;