ആന്ധ്രപ്രദേശിലും തെലങ്കാനയിലുമുണ്ടായ കനത്തമഴയെത്തുടര്‍ന്ന് ട്രാക്കുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത് തിരുവനന്തപുരത്തെ ട്രെയിൻ സര്‍വീസിനെയും ബാധിച്ചു. വിജയവാഡ‑കാസിപ്പേട്ട് സെക്ഷനിലെ രായണപ്പാട് സ്റ്റേഷനിലെ വെള്ളക്കെട്ടും കാരണം തിരുവനന്തപുരം ഡിവിഷനിൽ നിന്ന് സർവീസ് നടത്തുന്ന ട്രെയിനുകളിൽ ചിലത് റദ്ദാക്കിയിട്ടുണ്ട്.
തിരുവനന്തപുരത്ത് നിന്നും ഇന്ന് പോകെണ്ടിയിരുന്ന
ട്രെയിൻ നമ്പർ. 22648 കൊച്ചുവേളി — കോർബ എക്‌സ്പ്രസ്,
ട്രെയിൻ നമ്പർ. 22815 ബിലാസ്പൂർ‑എറണാകുളം എക്‌സ്പ്രസ്,
സെപ്റ്റംബർ 4‑ന് പുറപ്പെടേണ്ട
ട്രെയിൻ നമ്പർ. 22816 എറണാകുളം-ബിലാസ്പൂർ എക്‌സ്‌പ്രസ്
എന്നിവ പൂർണമായും റദ്ദാക്കിയിട്ടുണ്ട്. ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലെ കനത്ത മഴയെ തുടർന്ന് സൗത്ത് സെൻട്രൽ റെയിൽവെ വിജയവാഡ ഡിവിഷനിൽ 140 ട്രെയിനുകൾ റദ്ദാക്കി. 97 എണ്ണം വഴിതിരിച്ചു വിട്ടതായും റെയിൽവെ അറിയിച്ചു. നദികളെല്ലാം കരകവിഞ്ഞൊഴുകിയതോടെ സംസ്ഥാന, ദേശീയ ദുരന്തനിവാരണ അതോറിറ്റി രക്ഷാപ്രവർത്തനവുമായി രംഗത്തെത്തി. ഇരു സംസ്ഥാനങ്ങളിലുമായി 26 എൻഡിആർഎഫ് സംഘങ്ങളെയാണ് വിന്യസിച്ചത്. വരുംദിവസങ്ങളിലും ഇരു സംസ്ഥാനങ്ങളിലും മഴ കനക്കുമെന്നാണ് വിവരം.