കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലെ സ്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അംഗണവാടികൾ, നേഴ്സറികൾ, കേന്ദ്രിയ വിദ്യാലയങ്ങൾ, CBSE, ICSE സ്ക്കൂളുകൾ, പ്രഫഷണൽ കാേളജുകൾ ഉൾപെടെയുളള എല്ലാ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും. വിദ്യാർത്ഥികള്‍ താമസിച്ച് പഠിക്കുന്ന റസിഡൻഷ്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്/ കോഴ്സുകൾക്ക് അവധി ബാധകമല്ല.
മുൻകൂട്ടി നിശ്ചയിച്ച പരീക്ഷ, ഇന്റർവ്യൂകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടാകുകയില്ലായെന്ന് ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ (ജില്ലാ കളക്ടർ) പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
കൂടാതെ, മലയോര മേഖലകളിലൂടെയുള്ള രാത്രി യാത്ര വൈകിട്ട് 7 മുതൽ പുലർച്ചെ 6 വരെ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചിട്ടിട്ടുണ്ട്.
English Summary: rain; Schools in Idukki also have a holiday tomorrow
You may also like this video