Site icon Janayugom Online

മഴ; വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും: മുഖ്യമന്ത്രി

Rain

സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ജാഗ്രത കര്‍ശനമാക്കണമെന്ന് മുഖ്യമന്ത്രി. എന്നാല്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
അധികൃതര്‍ നല്‍കുന്ന സുരക്ഷ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ ജാഗ്രത തുടരേണ്ട സാഹചര്യമാണിത്. എന്നാല്‍ മഴയുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കും. മഴ മുന്നറിയിപ്പുകളോ ആശങ്കാജനകമായ മറ്റ് സന്ദേശങ്ങളോ കണ്ടാല്‍ വിശ്വാസയോഗ്യമായ കേന്ദ്രത്തിന്‍റെ സഹായത്തോടെ ഉറപ്പു വരുത്തണം. കൂടാതെ ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതിനിടെ മഴ മുന്നറിയിപ്പ് സംബന്ധിച്ചുള്ള കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ജൂലായ് 31 മുതൽ ഇന്ന് വരെ 11 പേരാണ് പ്രകൃതി ക്ഷോഭത്തിൽ മരണമടഞ്ഞിട്ടുള്ളത്. 3 പേരെ കാണാതായിട്ടുണ്ട്. സംസ്ഥാനത്ത് 95 ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുകയും 2248 പേരെ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Eng­lish Sum­ma­ry: rain; Strict action will be tak­en against those spread­ing fake mes­sages: Chief Minister

You may like this video also

Exit mobile version