അറബി കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നതിനാൽ അടുത്ത അഞ്ച് ദിവസം കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത. ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ അല്ലെങ്കില്‍ അതി ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്കൻ ആൻഡാമാൻ കടലിലും നിക്കോബർ ദ്വീപ് സമൂഹങ്ങളിലും തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിലും കാലവർഷം ഇന്ന് എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
കനത്ത മഴയെ തുടർന്ന് അരുവിക്കര ഡാമിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും ഷട്ടറുകൾ കൂടി ഉയർത്തി. കരമന, കിള്ളിയാർ പുഴകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ശക്തമായ മഴയിൽ കൊട്ടാരക്കര പുലമൺതോട് കരകവിഞ്ഞു. കൃഷിയിടങ്ങളിലേക്ക് വെള്ളം കയറിയതിനെ തുടർന്ന് നാശനഷ്ടം സംഭവിച്ചു.
സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മധ്യകേരളത്തിലും തെക്കൻജില്ലകളിലുമാണ് ഇന്നലെ രാത്രി മുതൽ മഴ ലഭിക്കുന്നത്. തിരുവനന്തപുരത്ത് ഇന്നലെ വൈകീട്ട് ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്.
അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ കേരള തീരത്ത് നിന്ന് മത്സ്യബന്ധനം നിരോധിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
English summary;Rain warning for next five days in the state
You may also like this video;