Site icon Janayugom Online

കേരളത്തിൽ മഴ ശക്തമാകും

ബംഗാൾ ഉൾക്കടലിന്റെ വടക്ക്പടിഞ്ഞാറ് ഭാഗത്തായി ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളത്തിൽ മഴ ശക്തമാകാൻ സാധ്യതയുണ്ട്. ഇന്ന് തെക്കൻ കേരളത്തിലും മധ്യകേരളത്തിലും വിവിധയിടങ്ങളിൽ ശക്തമായ മഴ ലഭിച്ചു.
നാളെ കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. മറ്റന്നാള്‍ എട്ട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. കേരള തീരത്ത് വിഴിഞ്ഞം മുതൽ കാസർകോട് വരെ 2.6 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കാറ്റിന്റെ വേഗത മണിക്കൂറിൽ 55 കി. മീ വരെയാകാൻ സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

eng­lish summary;Rain will be heavy in Kerala

you may also like this video;

Exit mobile version