Site icon Janayugom Online

ഒറ്റപ്പെട്ട മഴ തുടരും

rain

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ തുടരും. ഇന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ ഒഴികെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. അതേ സമയം സംസ്ഥാനത്തെ 12 ജില്ലകളിൽ ഉയർന്ന താപനില സാധാരണയേക്കാള്‍ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, തൃശൂർ ജില്ലകളിൽ 39, കോഴിക്കോട് 38, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോട്ടയം, കണ്ണൂർ ജില്ലകളിൽ 37, തിരുവനന്തപുരം, മലപ്പുറം, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി വരെയും ഉയരുമെന്നാണ് പ്രവചനം.

Eng­lish Sum­ma­ry: Rain will continue

You may also like this video

Exit mobile version