Site iconSite icon Janayugom Online

മാമാ, റെയിന്‍ബോയും, യൂണികോണ്‍ കുതിരേം കൂടി വരയ്ക്കണം; നക്ഷത്രമോളുടെ ഓര്‍മ്മ പങ്കുവച്ച് യുവാവ്

മാവേലിക്കരയില്‍ അച്ഛന്‍ വെട്ടിക്കൊലപ്പെടുത്തിയ ആറ് വയസുകാരി നക്ഷത്രക്ക് വേണ്ടി വരച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച്‌ ചിത്രകാരന്‍. നക്ഷത്രയുടെ വീട്ടില്‍ വരയ്ക്കാന്‍ പോയപ്പോള്‍ റെയിന്‍ബോയും, യൂണികോണ്‍ കുതിരയും വരയ്ക്കാന്‍ വാശി പിടിച്ച നക്ഷത്രയെക്കുറിച്ച് പങ്കുവെച്ച മാവേലിക്കര സ്വദേശി രാജേഷ് പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ഏറെ വേദനിപ്പിക്കുന്നതാണ്.

രാജേഷിന്റേ ഫേസ്ബുക്ക് പോസ്റ്റ്

‘മാമാ, റെയിന്‍ബോയും, യൂണികോണ്‍ കുതിരേം കൂടി വരയ്ക്കണം ‘…..
ഇന്നലെ മാവേലിക്കരയില്‍ കൊല്ലപ്പെട്ട, ‘നക്ഷത്രമോള്‍’,
കഴിഞ്ഞ മാസം അവളുടെ വീട്ടില്‍ ഞാന്‍ വരയ്ക്കാന്‍ ചെന്നപ്പോള്‍ എന്നോട് നിര്‍ബന്ധം പിടിച്ച്‌ വരപ്പിച്ചതാണിത്. ??‘പ്രീയപ്പെട്ട കുഞ്ഞേ….
ഇനി നിനക്ക്,
ചിറകുള്ള കുതിരയായി, മഴവില്ലിനുള്ളില്‍ക്കൂടി പറന്നു, പറന്നു നടക്കാമല്ലോ.

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് മവേലിക്കരയില്‍ ആറ് വയസുകാരി നക്ഷത്രയെ അച്ഛന്‍ ശ്രീമഹേഷ് മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. വീട്ടിലെ ബഹളം കേട്ട് തൊട്ടടുത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടിലുണ്ടായിരുന്ന അമ്മ സുനന്ദ എത്തുമ്പോള്‍ വീട്ടില്‍ വെട്ടേറ്റ നിലയില്‍ കിടക്കുന്ന പേരക്കുട്ടിയെയാണ് കണ്ടത്.  ബഹളം വെച്ചു കൊണ്ട് പുറത്തേക്കോടിയ സുനന്ദയെ പിന്തുടര്‍ന്ന മഹേഷ്  ആക്രമിച്ചു. ഓടിയെത്തിയ സമീപവാസികളെ ഇയാള്‍ മഴുകാട്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു.   പൊലീസ് എത്തി ഇയാളെ കീഴ്‌പ്പെടുത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തലയുടെ പിന്‍ഭാഗത്തേറ്റ ആഴത്തിലുള്ള മുറിവാണ് നക്ഷത്രയുടെ മരണത്തിന് കാരണമായത്. ഒറ്റ വെട്ടില്‍ തന്നെ കുട്ടിയുടെ സുഷുമ്നയും നട്ടെല്ലും വിച്ഛേദിക്കപ്പെട്ടിരുന്നു.

നക്ഷത്രയുടെ അമ്മ വിദ്യ രണ്ട് വര്‍ഷം മുന്‍പ് ആത്മഹത്യ ചെയ്തിരുന്നു. വിദേശത്തായിരുന്ന മഹേഷ് പിതാവ് ശ്രീമുകുന്ദന്‍ ട്രെയിന്‍ തട്ടി മരിച്ചതിന് ശേഷമാണ് നാട്ടിലെത്തിയത്. ഒരു വനിതാ കോണ്‍സ്റ്റബിളുമായി ഇയാളുടെ പുനര്‍വിവാഹം ഉറപ്പിച്ചിരുന്നു. എന്നാല്‍ അടുത്തിടെ മഹേഷിന്റെ സ്വഭാവ വൈകൃതത്തെക്കുറിച്ച്‌ അറിഞ്ഞ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയിരുന്നു. ജയിലിൽ വെച്ച് മഹേഷ് കഴുത്തിലേയും കൈയിലേയും ഞരമ്പ് മുറിച്ച് അത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്നാണ് പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് ഭാഗത്തും ആഴത്തിൽ മുറിവുണ്ട്. സ്ഥിതി ഗുരുതരമായി തുടരുകയാണെന്നും നിരീക്ഷണത്തിലാണെന്നും ഡോക്ടർമാർ അറിയിച്ചു.

Eng­lish Summary:rainbow and uni­corn must also be drawn; A young man shares the mem­o­ry of Nakshatramol
You may also like this video

Exit mobile version