Site iconSite icon Janayugom Online

പതിറ്റാണ്ടിനിടെ മഴയുടെ തീവ്രത ഇരട്ടിയായി; ആഗോളതാപനം മൂലമെന്ന് നിഗമനം

RAINRAIN

കഴിഞ്ഞ ദശകങ്ങളില്‍ മഴയുടെ തീവ്രതയില്‍ 30 ശതമാനം വര്‍ധന രേഖപ്പെടുത്തിയെന്ന് പഠനം. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ തെക്കന്‍ഭാഗങ്ങളില്‍ മാത്രം മഴ ലഭിക്കുന്ന വടക്കുകിഴക്കന്‍ കാലവര്‍ഷം ഇരട്ടിയായി. 1980മായി താരതമ്യം ചെയ്യുമ്പോള്‍ ഈ കാലയളവില്‍ പെയ്യുന്ന മഴ ഇരട്ടിയായയെന്ന പഠനം സയന്റിഫിക് റിപ്പോര്‍ട്ട്സിലാണ് പ്രസിദ്ധീകരിച്ചത്. 

വടക്കുകിഴക്കന്‍/പോസ്റ്റ് മണ്‍സൂണ്‍, ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുണ്ടാകുന്ന ‍‍തെക്കുപടിഞ്ഞാറന്‍/വേനല്‍ക്കാലവര്‍ഷം എന്നിവയാണ് ദക്ഷിണേഷ്യയിലെ പ്രധാന കാലവര്‍ഷങ്ങള്‍. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന്റെ പ്രത്യേകതകളെക്കുറിച്ച് വിപുലമായ പഠനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും വടക്കുകിഴക്കന്‍ മണ്‍സൂണിനെക്കുറിച്ച് വിശദമായ വിവരങ്ങള്‍ ലഭ്യമല്ലെന്നും പഠനത്തില്‍ പറയുന്നു. 1980നും 2015നും ഇടയില്‍ നടത്തിയിട്ടുള്ള നിരീക്ഷണങ്ങള്‍, മാതൃകകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

1980–91നെക്കാള്‍ 1992–2003 ല്‍ തീവ്ര മഴയെത്തുടര്‍ന്ന് 40 ശതമാനം വര്‍ധനവുണ്ടായി. 2013 വരെ ഇത് 50 ശതമാനമായി ഉയര്‍ന്നു. നടപ്പ് ദശകത്തില്‍ നൂറ് ശതമാനം വര്‍ധിച്ചതായും പഠനത്തില്‍ പറയുന്നു. ആഗോളതാപനം മൂലം സമുദ്രോപരിതലത്തിലെ താപനില വര്‍ധിക്കുന്നതാണ് ഈ പ്രതിഭാസത്തിന് കാരണമായി ഗവേഷകര്‍ പറയുന്നത്. 1990–2015 കാലയളവില്‍ ദക്ഷിണേഷ്യന്‍ സമുദ്രോപരിതല താപനില 0.5 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു. സമുദ്രോപരിതലത്തിലെ ചൂടുവര്‍ധിക്കുന്നതോടെ ഇന്ത്യയുടെ തെക്കുകിഴക്കന്‍ മേഖലയിലെ‍ അന്തരീക്ഷ ആര്‍ദ്രത വര്‍ധിക്കും, ഇത് മുഴുവന്‍ കാലാവസ്ഥയെയും ബാധിക്കുകയും കനത്ത മഴയ്ക്ക് കാരണമാകുകയും ചെയ്യുന്നതായി ഗവേഷകര്‍ പറയുന്നു. 

Eng­lish Summary;Rainfall inten­si­ty has dou­bled over the decade; It is con­clud­ed that it is due to glob­al warming
You may also like this video

Exit mobile version