Site icon Janayugom Online

സംസ്ഥാനത്ത് മഴക്കെടുതി; ഇന്ന് 2 പേര്‍ മരിച്ചു

rain

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് രണ്ട് മരണം. മിന്നലേറ്റ് കാസര്‍കോട് ബെള്ളൂര്‍ സ്വദേശി ഗംഗാധരനും (76) വെള്ളക്കെട്ടില്‍ വീണ് മത്സ്യത്തൊഴിലാളിയായ പുതുവൈപ്പ് കോടിക്കല്‍ ദിലീപുമാണ് (51) മരിച്ചത്. പുതുവൈപ്പ് ബീച്ചിലെ വെള്ളക്കെട്ടിലാണ് ദിലീപ് വീണത്.

വ്യാഴാഴ്ച വരെയുള്ള സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് മഴക്കെടുതിയിലെ ആകെ 12 മരണമായി. തിരുവനന്തപുരം (2), പത്തനംതിട്ട (2), കോട്ടയം (3), പാലക്കാട് (3), കണ്ണൂര്‍ (1), കാസര്‍കോട് (1) എന്നിങ്ങനെയാണ് മരണം സംബന്ധിച്ച ഔദ്യോഗിക കണക്ക്.

ഇന്നലെ കോട്ടയം പാലാ പയപ്പാറില്‍ ചെക്ക്ഡാം തുറന്നു വിടുന്നതിനിടെ കൈകള്‍ പലകയില്‍ കുടുങ്ങി കരൂര്‍ ഉറുമ്പില്‍ വീട്ടില്‍ രാജു(53), തോട്ടില്‍ വീണു മലപ്പുറം ചേലേമ്പ്ര സ്വദേശി പ്രണവാനന്ദന്‍ (71), കോഴിക്കോട് ബേപ്പൂര്‍ മാത്തോട്ടം കുത്തുകല്ല് റോഡിലെ കനാലില്‍ വീണ് രാധ (84) എന്നിവരാണ് മരിച്ചത്.

Eng­lish Summary:Rainfall in the state; 2 peo­ple died today
You may also like this video

Exit mobile version