Site iconSite icon Janayugom Online

സംസ്ഥാനത്ത് വീണ്ടും മഴ; മധ്യ തെക്കൻ കേരളത്തിൽ മഴ തുടരും

അടുത്ത മണിക്കൂറുകളിൽ തീരദേശ മേഖലകളിൽ മഴ കനക്കുമെന്ന് മുന്നറിയിപ്പ്. മധ്യ തെക്കൻ കേരളത്തിൽ മഴ തുടരും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കാലവർഷത്തിന്റെ ഭാഗമായുള്ള തെക്ക് പടിഞ്ഞാറൻ കാറ്റും ശക്തമാകും.

സംസ്ഥാനത്ത് കൊച്ചിയിലും തിരുവനന്തപുരത്തും ഉൾപ്പെടെ പലയിടത്തും ഇന്ന് കനത്ത മഴ ലഭിച്ചു. കാലാവസ്ഥാ മുന്നറിയിപ്പുകൾ ഇല്ലെങ്കിലും കൊച്ചിയിൽ രാത്രി മുതൽ ഇടവിട്ട് പെയ്ത മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഡ്രെയിനേജ് പ്രശ്നം പരിഹരിക്കാത്തതാണ് വെള്ളക്കെട്ടിന് കാരണമെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിലും, ആലുവയിലും കൊച്ചി നഗരത്തിലും പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. കളമശ്ശേരി ചങ്ങമ്പുഴ നഗറിലെ താഴ്ന്ന പ്രദേശങ്ങളിലും, കലൂർ സ്റ്റേഡിയത്തിന് സമീപമുള്ള നൂറോളം വീടുകളിലും അന്ന് വെള്ളം കയറി.

Eng­lish summary;Rains again in the state; Rains will con­tin­ue in cen­tral and south­ern parts of Kerala

You may also like this video;

Exit mobile version