Site iconSite icon Janayugom Online

ഇന്ന് മഴ കുറയും: ബുധനാഴ്ച മുതല്‍ മഴയെത്തും, വിവിധ ജില്ലകളില്‍ അലര്‍ട്ട്

rainrain

സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകില്ലെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. വടക്കൻ കേരളത്തിൽ മഴ താരതമ്യേന കുറയുമെന്നും തെക്കൻ കേരളത്തിൽ വൈകുന്നേരങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നുമാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ച ന്യൂനമർദം രൂപപ്പെട്ട് വ്യാഴാഴ്ചയോടെ മധ്യ ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂന മർദമായി ശക്തി പ്രാപിക്കും. വെള്ളിയാഴ്ച മുതൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. 

ഇന്ന് എവിടെയും പ്രത്യേക മുന്നറിയിപ്പുകളില്ല. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കേരളത്തിലെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്. പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ബുധനാഴ്ച ഒറ്റപ്പെട്ട മഴയ്ക്കും കോട്ടയം, എറണാകുളം ജില്ലകളിൽ വ്യാഴാഴ്ച കനത്ത മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Eng­lish Sum­ma­ry: Rains will decrease today: Rains will arrive from Wednes­day, alert in var­i­ous districts

You may also like this video

Exit mobile version