സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ രംഗത്തിറങ്ങാൻ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭ്യർത്ഥിച്ചു. കനത്ത നാശനഷ്ടമാണ് തോരാതെ പെയ്യുന്ന മഴ വരുത്തി വച്ചിരിക്കുന്നത്. സാധ്യമായ സഹായങ്ങൾ എല്ലാം സംസ്ഥാന സര്ക്കാര് ഒരുക്കിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യമായ സഹായം എത്തിക്കാൻ കക്ഷിഭേദമന്യേ ബഹുജനങ്ങൾ മുന്നോട്ടു വരണം. മഴക്കെടുതി നേരിടുന്നതിന് അടിയന്തര കേന്ദ്രസഹായം ലഭ്യമാക്കണമെന്നും കാനം രാജേന്ദ്രൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
English Summary: rainstorm Come to the scene to help the affected: Kanam Rajendran
You may like this video also