Site iconSite icon Janayugom Online

മഴക്കെടുതി; തിരുവനന്തപുരത്ത് എട്ട് ദുരിതാശ്വാസ ക്യാമ്പുകള്‍

തിരുവനന്തപുരം ജില്ലയില്‍ മഴക്കെടുതിയെ തുടര്‍ന്ന് നിലവില്‍ ഏട്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 17 കുടുംബങ്ങളിലെ 66 പേരാണുള്ളത്. തിരുവനന്തപുരം, വര്‍ക്കല, കാട്ടാക്കട താലൂക്കുകളില്‍ രണ്ട് ക്യാമ്പുകള്‍ വീതവും നെയ്യാറ്റിന്‍കര, നെടുമങ്ങാട് താലൂക്കുകളില്‍ ഓരോ ക്യാമ്പുകള്‍ വീതവും പ്രവര്‍ത്തിക്കുന്നു.

തിരുവനന്തപുരം താലൂക്കില്‍ ജിഎച്ച്എസ് കാലടി, നെടുമങ്ങാട് താലൂക്കില്‍ തേമ്പാമൂട് അങ്കണവാടി, വര്‍ക്കല താലൂക്കില്‍ മുട്ടള ജിഎല്‍പിഎസ്, കുളമുട്ടം ജിഎല്‍പിഎസ്, കാട്ടാക്കട താലൂക്കില്‍ കാപ്പിക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രം, ഉഴമലയ്ക്കല്‍ പഞ്ചായത്ത് ബഡ്സ് സ്‌കൂള്‍ എന്നിവിടങ്ങളിലാണ് പുതിയ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.

തിരുവനന്തപുരം താലൂക്ക്

പേട്ട വില്ലേജിലെ ഈഞ്ചക്കല്‍ യു.പി സ്‌കൂള്‍ ഒരു കുടുംബത്തിലെ രണ്ട് പേര്‍ ‑ഒരു സ്ത്രീ – ഒരു പുരുഷന്‍
മണക്കാട് വില്ലേജിലെ കാലടി ജി.എച്ച്.എസ് മൂന്ന് കുടുംബത്തിലെ പത്ത് പേര്‍ ‑മൂന്ന് സ്ത്രീകള്‍ ഏഴ് പുരുഷന്മാര്‍

വര്‍ക്കല താലൂക്ക്

ചെമ്മരുത്തി വില്ലേജിലെ മുട്ടള ജി.എല്‍.പി.എസ് രണ്ട് കുടുംബങ്ങളിലെ 13 പേര്‍— അഞ്ച് സ്ത്രീകള്‍— രണ്ട് പുരുഷന്മാര്‍ ‑ആറ് കുട്ടികള്‍
മണമ്പൂര്‍ വില്ലേജിലെ കുളമുട്ടം ജി.എല്‍.പി.എസ് ഒരു കുടുംബത്തിലെ നാല് പേര്‍ ‑ഒരു സ്ത്രീ ‑ഒരു പുരുഷന്‍ ‑രണ്ട് കുട്ടികള്‍

കാട്ടാക്കട താലൂക്ക്

പെരുംകുളം വില്ലേജിലെ കാപ്പിക്കോട് പ്രാഥമികാരോഗ്യ കേന്ദ്രം രണ്ട് കുടുംബങ്ങളിലെ പത്ത് പേര്‍ ‑അഞ്ച് സ്ത്രീകള്‍ ‑ഒരു പുരുഷന്‍ ‑നാല് കുട്ടികള്‍
ഉഴമലയ്ക്കല്‍ വില്ലേജിലെ പഞ്ചായത്ത് ബഡ്സ് സ്‌കൂള്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ‑നാല് സ്ത്രീകള്‍ ‑ഒരു പുരുഷന്‍

നെടുമങ്ങാട് താലൂക്ക്

പുല്ലമ്പാറ വില്ലേജില്‍ തേമ്പാമൂട് അങ്കണവാടി ഒരു കുടുംബത്തിലെ ആറ് പേര്‍ ‑ഒരു സ്ത്രീ ‑നാല് പുരുഷന്‍ ‑ഒരു കുട്ടി
നെയ്യാറ്റിന്‍കര താലൂക്ക്
കോട്ടുകാല്‍ വില്ലേജ് സെന്റ് ജോസഫ് എല്‍.പി.എസ് ആറ് കുടുംബങ്ങളിലെ 16 പേര്‍ ‑ഏഴ് സ്ത്രീകള്‍ ‑എട്ട് പുരുഷന്മാര്‍ ‑ഒരു കുട്ടി.

Eng­lish Summary:rainstorm Eight relief camps in Thiruvananthapuram
You may also like this video

Exit mobile version