Site icon Janayugom Online

രാജ, സോണിയ അഖിലേഷ് യെച്ചൂരി സ്റ്റാലിന്റെ ഡൽഹി ഓഫീസ് വേദിയിൽ

സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി,സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, നാഷണൽ കോൺഫറൻസിന്റെ ഫാറൂഖ് അബ്ദുള്ള എന്നിവരുൾപ്പെടെ പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ ശനിയാഴ്ച ഡൽഹിയിൽ ഡിഎംകെ ഓഫീസ് തുറന്നപ്പോൾ ഒരു വേദിയിലെത്തി.

ടിഡിപി, ബിജെഡി, എസ്എഡി എന്നിവരുടെ പ്രതിനികളും ചടങ്ങില്‍ പങ്കെടുത്തു. സോണിയ ഗാന്ധി ഓഫീസിന്റെ ഒരു വിഭാഗത്തിന്റെ റിബൺ മുറിച്ച് ഉദ്ഘാടനം ചെയ്തു.തമിഴ്നാട് മുഖ്യമന്ത്രിയും,ഡിഎംകെ നേതാവുമായ എം.കെ സ്റ്റാലിന്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.യെ മഹുവ മൊയ്ത്ര (ടിഎംസി)രാംമോഹൻ നായിഡു, കെ രവീന്ദ്ര കുമാര്‍ (ടിഡിപി ) അമർ പട്‌നായിക്ക് (ബിജെഡി ) ഹർസിമ്രത് ബാദല്‍ (എസ്എഡി)എന്നിവരും ചടങ്ങിൽ പങ്കെടുത്തു. 

നിരവധി മന്ത്രിമാർ ചടങ്ങിൽ പങ്കെടുത്തു.ഇരുസഭകളിലെയും ഡിഎംകെ എംപിമാരും സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനും സന്നിഹിതരായിരുന്നു. ഡൽഹിയിൽ നിന്ന് ദക്ഷിണേന്ത്യയുടെ ചരിത്രമെഴുതുന്ന സംഭവമാണിതെന്ന് സ്റ്റാലിൻ പറഞ്ഞിരുന്നു. തന്റെ പാർട്ടിയും അതിന്റെ നയങ്ങളും അത് നടപ്പാക്കാനുള്ള ശ്രമമാണ്. ‘അണ്ണാ-കലൈഞ്ജർ അറിവാലയം’ എന്ന് പുതിയ ഓഫീസിന് നാമകരണവും ചെയതു.

Eng­lish Summary:Raja and Sonia Akhilesh at Yechury Stal­in’s Del­hi office venue

You may also like this video:

Exit mobile version