പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരായ വിവാദ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. മധ്യപ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ രാജാ പട്ടേരിയെയാണ് അറസ്റ്റ് ചെയ്തത്. നരേന്ദ്ര മോഡിയെ ഭരണഘടനയെ രക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കൊല്ലണമെന്ന രാജാ പട്ടേരിയുടെ വിവാദ പ്രസംഗമാണ് അറസ്റ്റിന് കാരണമായത്.
നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്ത പാര്‍ട്ടി ചടങ്ങിലായിരുന്നു പ്രധാനമന്ത്രിയെ കൊല്ലാന്‍ തയ്യാറാകണമെന്ന് പട്ടേരിയ ആഹ്വാനം ചെയ്തത്. ‘മോഡി തെരഞ്ഞെടുപ്പുകള്‍ അവസാനിപ്പിക്കും. ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും അടിസ്ഥാനത്തില്‍ മോഡി ജനങ്ങളെ ഭിന്നിപ്പിക്കും. ദളിത് വിഭാഗക്കാരുടെയും ഗോത്രവര്‍ഗ വിഭാഗക്കാരുടെയും ന്യൂനപക്ഷങ്ങളുടെയും ജീവിതം അപകടത്തിലാക്കും. ഭരണഘടനയെ സംരക്ഷിക്കണമെങ്കില്‍ മോഡിയെ കൊല്ലാന്‍ തയ്യാറായിക്കോളൂ’, എന്നായിരുന്നു പട്ടേരിയയുടെ വിവാദ പ്രസംഗം.
ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ പട്ടേരിയയ്‌ക്കെതിരേ വലിയ പ്രതിഷേധമായിരുന്നു ഉടലെടുത്തത്. എന്നാല്‍ കൊല്ലുക എന്നുവച്ചാല്‍ തോല്‍പ്പിക്കുക എന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് അദ്ദേഹം പിന്നീട് വിശദീകരിച്ചുവെങ്കിലും ആക്ഷേപകരമായ അഭിപ്രായം വലിയ തിരിച്ചടിക്ക് കാരണമാകുകയായിരുന്നു. സംഭവത്തില്‍ കഴിഞ്ഞ ദിവസം കേസെടുത്തതിന് പിന്നാലെ ദാമോ ജില്ലയിലെ ഹാത പട്ടണത്തിലുള്ള പട്ടേരിയയുടെ വീട്ടിലെത്തിയാണ് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
English Summary : Raja Pateriya arrested in controversial remarks on PM Modi
You may also like this video