Site icon Janayugom Online

എറണാകുളം റൂറൽ പോലീസുകാർക്ക് ആരോഗ്യ പദ്ധതിയുമായി രാജഗിരി ആശുപത്രി

നാടിന് കാവലായി നിൽക്കുന്നതിനൊപ്പം സ്വന്തം ആരോഗ്യം കൂടി സംരക്ഷിക്കാൻ ഓരോ പോലീസുകാരനും ശ്രദ്ധിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി വിവേക് കുമാർ ഐപിഎസ് പറഞ്ഞു. രാജഗിരി ആശുപത്രിയുടെ ആഭിമുഖ്യത്തിൽ എറണാകുളം റൂറൽ മേഖലയിലെ പോലീസുകാർക്കായി ഒരുക്കുന്ന ആരോഗ്യ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ ആയിരുന്നു ജില്ലാ പൊലീസ് മേധാവിയുടെ ഉപദേശം. ഡ്യൂട്ടി തിരക്കുകൾ പറഞ്ഞ് ആരോഗ്യത്തെ മറക്കുന്ന പ്രവണത പൊലീസുകാർക്കിടയിൽ വർദ്ധിച്ച് വരുന്നതായും ജില്ലാ പൊലീസ് മേധാവി ചൂണ്ടിക്കാട്ടി. ചടങ്ങിൽ എറണാകുളം റൂറൽ മേഖലയിലെ പൊലീസുകാർക്കുള്ള രാജഗിരി ഹെൽത്ത് സ്കീം കാർഡുകൾ വിതരണം ചെയ്തു. രണ്ടായിരത്തിലധികം വരുന്ന പൊലീസുകാർക്ക് ഹെൽത്ത് സ്കീം കാർഡ് വഴി കൺസൾട്ടേഷൻ, ലാബ്, സ്കാനിങ്, , സർജറി എന്നിവയിൽ ഇളവ് ലഭിക്കും.

മറയൂരിൽ യുവാവിന്റെ ആക്രമണത്തിന് ഇരയായ സിപിഒ അജീഷ് പോളിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വരാൻ കഴിഞ്ഞത് ഇന്നും ഏറെ അഭിമാനത്തോടെ ഓർക്കുന്നതായി ചടങ്ങിൽ സംസാരിച്ച രാജഗിരി ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. സണ്ണി പി ഓരത്തേൽ പറഞ്ഞു. സാമൂഹ്യ സുരക്ഷയ്ക്ക് പോലീസുകാർ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും, അവരുടെ ആരോഗ്യം സംരക്ഷിക്കാനായി ഒരു പദ്ധതി ഒരുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ആലുവ റൂറൽ ഓഫീസിൽ പോലീസുകാർക്കായി മെഡിക്കൽ ക്യാമ്പും നടത്തി. ഡോ. മാത്യു ജോൺ (കാർഡിയോളജി), ഡോ.ആനന്ദ് ( ഗ്യാസ്ട്രോ), ഡോ.അൻസാരി (അസ്ഥിരോഗം), ഡോ.ഐശ്വര്യ (ജനറൽ മെഡിസിൻ ) എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.

eng­lish summary;Rajagiri Hos­pi­tal with health scheme for Ernaku­lam rur­al policemen
you may also like this video;

Exit mobile version