Site iconSite icon Janayugom Online

രാജസ്ഥാനിലെ ബിജെപി നേതാവ് അമിൻ പത്താൻ കോൺഗ്രസിൽ ചേർന്നു

BJPBJP

ബിജെപി നേതാവും രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ മുൻ വൈസ് പ്രസിഡന്റുമായ അമിൻ പത്താൻ കോൺഗ്രസിൽ ചേർന്നു. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെയും മറ്റ് മുതിർന്ന പാർട്ടി നേതാക്കളുടെയും സാന്നിധ്യത്തിലാണ് അമിന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

അടൽ ബിഹാരി വാജ്‌പേയി, ഭൈറോൺ സിംഗ് ഷെഖാവത്ത് തുടങ്ങിയവരുടെയും നയങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് താൻ 25 വർഷമായി ബിജെപിയിൽ തുടര്‍ന്നതെന്ന് പത്താൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

എന്നാൽ ഇന്നത്തെ ബിജെപിയിൽ ഗുജറാത്തിൽ നിന്നുള്ളവർക്കും വ്യവസായികൾക്കും മാത്രമാണ് സ്ഥാനക്കയറ്റം ലഭിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

‘സബ്കാ സാത്, സബ്കാ വികാസ്’ എന്ന മുദ്രാവാക്യം അവർ (ബിജെപി) നൽകി, എന്നാൽ തെരഞ്ഞെടുപ്പിൽ ഒരു മുസ്ലീമിനുപോലും ടിക്കറ്റ് നൽകിയില്ല എന്നതാണ് യാഥാർത്ഥ്യം. സമൂഹത്തിലെ ഒരു വിഭാഗം പൂർണ്ണമായും അവഗണിക്കപ്പെടുന്നു, പത്താൻ പറഞ്ഞു.

Eng­lish Sum­ma­ry: Rajasthan BJP leader Amin Pathan joined Congress

You may also like this video

Exit mobile version