Site iconSite icon Janayugom Online

രാജസ്ഥാന്‍ പ്രതിസന്ധി;കമല്‍നാഥിനെ ഡല്‍ഹിക്ക് വിളിപ്പിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

രാജസ്ഥാൻ രാഷ്ട്രീയത്തിൽ പ്രതിസന്ധി തുടരവെ മുതിർന്ന നേതാവും മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമൽനാഥിനെ ഇറക്കി പ്രശ്ന പരിഹാരത്തിന് സാധ്യത തേടിയിരിക്കുകയാണ് ഹൈക്കമാന്റ്. ഡല്‍ഹിയിലെത്തിയ കമൽനാഥ് ഗലോട്ടുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് സൂചന. ഗഹലോട്ടുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് കമൽനാഥ്. അതേസമയം കമൽനാഥിനെ അധ്യക്ഷനാക്കാനുള്ള ഭാഗമായാണോ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതെന്ന് അഭ്യൂഹവും നിലനിൽക്കുന്നുണ്ട്.

അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ തയ്യാറാണെന്നും രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കാമെന്നും അറിയിച്ച പിന്നാലെയായിരുന്നു ഗലോട്ട് പക്ഷത്തെ എംഎൽഎമാരുടെ നേതൃത്വത്തിൽ വിമത നീക്കം ഉണ്ടായത്. ഗലോട്ടിനെ അധ്യക്ഷനാക്കിയാലും മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ അനുവദിക്കണമെന്നാണ് ആവശ്യം. അതല്ലെങ്കിൽ അദ്ദേഹം പറയുന്ന നേതാവിനെ മുഖ്യമന്ത്രിയാക്കണമെന്നും നേതാക്കൾ പറയുന്നു.

മുൻ പിസി സി അധ്യക്ഷനും യുവ നേതാവുമായ സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനാണ് ഹൈക്കമാന്റിന്റെ നീക്കം. പ്രശ്ന പരിഹാരത്തിനായി അജയ് മാക്കനേയും മല്ലികാർജുൻ ഖാർഗയെയും സോണിയ ഗാന്ധി രാജസ്ഥാനിലേക്ക് അയച്ചിരുന്നു.എന്നാൽ നേതാക്കളെ കാണാൻ ഗലോട്ട് പക്ഷത്തുളഅള എം എൽ എമാർ ഇതുവരെ കൂട്ടാക്കിയിട്ടില്ല. പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം ചേരാനിരുന്ന നിയമസഭ കക്ഷി യോഗവും മാറ്റിവെച്ചിരുന്നു.അതേസമയം വിമത നീക്കത്തിന്റെ പശ്ചാത്തലത്തിൽ ഗലോട്ടിനെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിപ്പിക്കരുതെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടട്ടുണ്ട്.

ഗലോട്ടിന്‍റെ നീക്കത്തിൽ കോൺഗ്രസ് ഹൈക്കമാന്റിനും കടുത്ത എതിർപ്പുണ്ട്. ഈ സാഹചര്യത്തിൽ അധ്യക്ഷ സ്ഥാനത്തേക്ക് ഗലോട്ടിനെ പിന്തുണയ്ക്കാൻ സാധ്യത ഇല്ല. അങ്ങനെയെങ്കിൽ കമൽനാഥിന് നറുക്ക് വീഴുമോയെന്നാണ് ഉറ്റുനോക്കുന്നത്. മുതിർന്ന നേതാക്കളായ ദിഗ് വിജയ് സിംഗ്, മുകുൾ വാസ്നിക് എന്നിവരുടെ പേരുകളും പരിഗണിക്കപ്പെടുന്നുണ്ട്.രാജസ്ഥാൻ പ്രതിസന്ധിയിൽ മുതിർന്ന നേതാക്കളായ അജയ് മാക്കൻ ഉൾപ്പെടെയുള്ളവരുമായി രാഹുൽ ഗാന്ധി ചർച്ച നടത്തിയെന്ന് റിപ്പോർട്ട്.

പ്രശ്ന പരിഹാരത്തിനായി കെ സി വേണുഗോപാലിനെയും ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.അടുത്ത മാസം 21 ഓടെയാണ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര രാജസ്ഥാനിൽ എത്തുന്നത്. ഇതിനിടയിൽ സംസ്ഥാനത്ത് പൊട്ടിത്തെറിയുണ്ടാകാതെ നോക്കണമെന്ന നിലപാട് നേരത്തേ രാഹുൽ പങ്കിട്ടിരുന്നു. സച്ചിൻ രാജസ്ഥാൻ മുഖ്യമന്ത്രിയാകണമെന്നാണ് രാഹുൽ ഗാന്ധിയുടേയും പ്രിയങ്കയുടെയും നിലപാട്. എന്നാൽ എന്തുവന്നാലും ഇത് അംഗീകരിക്കില്ലെന്നാണ് ഗലോട്ട് പക്ഷത്തെ നേതാക്കൾ പറയുന്നു. നിലനിൽ 90 ഓളം എം എൽ എമാരാണ് ഗെഹ്ലോട്ടിനൊപ്പം ഉള്ളത്.

Eng­lish Sum­ma­ry: Rajasthan cri­sis; Con­gress high com­mand sum­mons Kamal Nath to Delhi

You may also like this video:

Exit mobile version