Site iconSite icon Janayugom Online

ദി കശ്മീര്‍ ഫയല്‍സ് സിനിമയ്ക്ക് ടിക്കറ്റ് വിതരണം നടത്തിയതുപോലെ ബിജെപി പെട്രോളടിക്കാനുള്ള കൂപ്പണ്‍ നല്‍കട്ടെ എന്ന് രാജസ്ഥാന്‍ മന്ത്രി

ദി കശ്മീര്‍ ഫയല്‍സ് സിനിമയ്ക്ക് ടിക്കറ്റ് ബിജെപി വിതരണം ചെയ്യുന്നതുപോലെ അവര്‍ പെട്രോളടിക്കാനുള്ള കൂപ്പണ്‍ നല്‍കട്ടെ എന്ന് രാജസ്ഥാന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പ്രതാപ് കചാരിയവാസ്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

‘തെരഞ്ഞെടുപ്പിനു ശേഷം അവര്‍ പെട്രോള്‍, ഡീസല്‍ വില കൂട്ടി. അവര്‍ രാമഭക്തരല്ല, രാവണ ഭക്തരാണ്. അവരുടെ മന്ത്രിമാര്‍ ‘ദി കശ്മീര്‍ ഫയല്‍സി‘നുള്ള സിനിമാ ടിക്കറ്റുകള്‍ വിതരണം ചെയ്യുന്നതുപോലെ അവര്‍ പെട്രോളടിക്കാനുള്ള കൂപ്പണുകള്‍ വിതരണം ചെയ്യണം”- അദ്ദേഹം പ്രതികരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് പെട്രോളിനും ഡീസലിനും ഇന്നും വില വര്‍ധിച്ചിരുന്നു. മാര്‍ച്ച് 21 ന് തുടങ്ങി ഇത് ഏഴാം തവണയാണ് വില വര്‍ധിക്കുന്നത്.

Eng­lish sum­ma­ry; Rajasthan min­is­ter asks BJP to issue coupon for petrol

You may also like this video;

Exit mobile version