Site icon Janayugom Online

രാജസ്ഥാനിലെ പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം

ജയ്പൂര്‍ (രാജസ്ഥാൻ) : രാജസ്ഥാനിലെ മുഖ്യമന്ത്രിയെ ഇന്നറിയാം. കോൺഗ്രസ് നിയമസഭാ കക്ഷിയോഗം ഇന്ന് വൈകിട്ട് ഏഴിന് ജയ്പൂരിൽ നടക്കും. സച്ചിൻ പൈലറ്റിനെ അടുത്ത മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കാനാണ് സാധ്യത. ഇന്ന് വൈകീട്ടോടെ ഗെഹ്ലോട്ടിന്റെ വസതിയിൽ ചേരുന്ന യോഗത്തിൽ തീരുമാനമാകുമെന്നാണ് വിലയിരുത്തുന്നത്.

ഇന്നലെ രാത്രിയോടെയാണ് കോൺഗ്രസ് നിയമസഭാകക്ഷി യോഗം വിളിച്ചത്. ഹൈക്കമാൻഡ് പ്രതിനിധികളായി മല്ലികാർജുൻ ഖാർഗെയും അജയ് മാക്കനുമടക്കമുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുക്കുന്നതിനാൽ തന്നെ നിർണായക തീരുമാനമുണ്ടാകുമെന്നാണ് വ്യക്തമാകുന്നത്.

ഈ ആഴ്ചയിലെ തന്നെ രണ്ടാമത്തെ നമിയമസഭാ കക്ഷി യോഗമാണ് ഇന്ന് നടക്കാനിരിക്കുന്നത്. സെപ്റ്റംബര്‍ 20ന് യോഗം ചേര്‍ന്നിരുന്നു. ഗെഹ്ലോട്ട് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന കാര്യം നേരത്തേ പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല, ഗാന്ധി കുടുംബത്തിൽ നിന്ന് ആരും മത്സരത്തിനില്ലെന്ന് രാഹുൽ ഗാന്ധിയും വ്യക്തമാക്കിയിരുന്നു.

Eng­lish Sum­ma­ry: Rajasthan to get new CM? Cong MLAs to meet today
You may also like this video

Exit mobile version