Site iconSite icon Janayugom Online

കേരള ഗവര്‍ണര്‍ക്ക് മാറ്റം; രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ പുതിയ ഗവര്‍ണര്‍

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സ്ഥാനചലനം. ബിഹാറിലേക്കാണ് അദ്ദേഹത്തെ മാറ്റി നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. ബിഹാര്‍ ഗവര്‍ണര്‍ ഗോവയില്‍ നിന്നുള്ള രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ ആണ് പുതിയ കേരള ഗവര്‍ണര്‍. സെപ്റ്റംബര്‍ അഞ്ചിന് ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ പദവിയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു.

പദവിയേറ്റ നാള്‍‍ മുതല്‍ സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ ബില്ലുകള്‍ തടഞ്ഞ് വച്ചും, രാഷ്ട്രപതിക്ക് അയച്ചും സര്‍ക്കാരിനെ വെല്ലുവിളിച്ച ആരിഫ് മുഹമ്മദ് ഖാന്‍ സര്‍വകലാശാല വിസി നിയമനത്തിലും അനധികൃത ഇടപെടല്‍ നടത്തി വിവാദം സൃഷ്ടിച്ചിരുന്നു. മിസോറാം ഗവര്‍ണര്‍ ഹരി ബാബു കമ്പംപതിയെ ഒഡിഷ ഗവര്‍ണറായി നിയമിച്ചു. ജനറല്‍ ഡോ. വിജയ് കുമാര്‍ സിങ്ങിനെ മിസോറാം ഗവര്‍ണറായും കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറിയായിരുന്ന അജയ് കുമാര്‍ ഭല്ലയെ മണിപ്പൂര്‍ ഗവര്‍ണറായും രാഷ്ട്രപതി നിയമിച്ചു.

Exit mobile version