കോവളത്തെ പാചക തൊഴിലാളി രാജേന്ദ്രന്റെ (60) മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു . സംഭവത്തിൽ അയൽവാസിയായ പ്രതി രാജീവിനെ കോവളം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അമ്മയുമായി രാജേന്ദ്രന് ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. ഈ മാസം 17ന് നെടുമത്തെ സഹോദരിയുടെ വീടിന്റെ ടെറസിൽ രാജേന്ദ്രനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സഹോദരിയുടെ വീട്ടിലായിരുന്നു രാജേന്ദ്രന്‍ താമസിച്ചിരുന്നത്. കണ്ടെത്തുമ്പോള്‍ മൃതദേഹത്തിന് രണ്ടു ദിവസത്തിലേറെ പഴക്കമുണ്ടായിരുന്നു. കഴുത്തിൽ പുറമെ നിന്നുള്ള ബലപ്രയോഗം നടന്നിട്ടുണ്ടാകാമെന്ന ഡോക്ടറുടെ സംശയമാണ് മരണത്തിൽ ദുരൂഹതയുണ്ടെന്ന സൂചനയിലേക്ക് നയിച്ചത്. അന്ന് തന്നെ പൊലീസ് രാജീവിനെ ചോദ്യം ചെയ്തിരുന്നു. രാജീവിന്റെ ശരീരത്തിൽ ബലപ്രയോഗത്തിനിടെ സംഭവിക്കുന്ന തരത്തിലുള്ള നഖപ്പാടുകളുള്ളതായി സൂചനയുണ്ട്. നഗരത്തിലെ ഒരു ഹോട്ടലില്‍ ഷെഫ് ആയി ജോലി നോക്കുകയായിരുന്നു രാജേന്ദ്രൻ. ഭാര്യമായി വർഷങ്ങളായി അകന്നു താമസിക്കുകയായാണ്.

